മോദിയുടെ ചിത്രവും ഭഗവത് ഗീതയും ബഹിരാകാശത്തേക്കയച്ച് ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 51 വിക്ഷേപണം ഞായറാഴ്ച, കൗണ്ട് ഡൗണ്‍ ആരംഭിച്ചു

തിരുവനന്തപുരം: മോദിയുടെ ചിത്രവും ഭഗവത് ഗീതയും വഹിച്ച് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 51 കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഞായറാഴ്ച 10.24ന് വിക്ഷേപണം നടക്കുന്ന പിഎസ്എല്‍വി-സി 51 ന്റെ 25.5 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 8.54നാണ് ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് വിക്ഷേപണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കും. ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.ശിവന്‍, […]

തിരുവനന്തപുരം: മോദിയുടെ ചിത്രവും ഭഗവത് ഗീതയും വഹിച്ച് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 51 കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഞായറാഴ്ച 10.24ന് വിക്ഷേപണം നടക്കുന്ന പിഎസ്എല്‍വി-സി 51 ന്റെ 25.5 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 8.54നാണ് ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് വിക്ഷേപണം നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കും. ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍.ഉമാമഹേശ്വര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഉപഗ്രഹത്തിന്റെ പാനലില്‍ പതിച്ചിരിക്കുന്നത്. സതീഷ് ധവാന്‍ ഉപഗ്രഹം വഴിയാണ് ഇത് ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുന്നത്.

സ്പേസ് കിഡ്സ് ഇന്ത്യയാണ് സതീഷ് ധവാന്‍ ഉപഗ്രഹം നിര്‍മ്മിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളാണ് ഇതിലുള്ളത് - ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോപവര്‍ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക. മൂന്ന് ഉപഗ്രഹങ്ങള്‍ ചേര്‍ന്ന യൂണിറ്റിസാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് രാജ്യത്തെ മൂന്ന് കോളേജുകള്‍ ചേര്‍ന്നാണ്.

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യത്തെ വിക്ഷേപണമാണിത്. പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളിലെ(പിഎസ്എല്‍വി-സി51) പ്രധാന ഉപഗ്രഹം ബ്രസീലില്‍ നിന്നുള്ള ആമസോണിയ-1 ആണ്. ഇത് കൂടാതെ മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വിന്യസിക്കുന്നുണ്ട്.

Related Articles
Next Story
Share it