ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞു. ഐ.ബിയും റോയും നല്‍കിയ വിവരം വെച്ചാണ് മാലി വനിതകള്‍ക്കെതിരെ കേസെടുത്തതെന്നും നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശാസ്ത്രജ്ഞര്‍മാരുടെ ചാരവൃത്തിയില്‍ ഉറച്ച് നില്‍ക്കുകയാണ് സിബി മാത്യൂസ്. മാലി വനിതകളുടെ മൊഴിയില്‍ നിന്ന് […]

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞു. ഐ.ബിയും റോയും നല്‍കിയ വിവരം വെച്ചാണ് മാലി വനിതകള്‍ക്കെതിരെ കേസെടുത്തതെന്നും നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശാസ്ത്രജ്ഞര്‍മാരുടെ ചാരവൃത്തിയില്‍ ഉറച്ച് നില്‍ക്കുകയാണ് സിബി മാത്യൂസ്. മാലി വനിതകളുടെ മൊഴിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായെന്നും തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച് സ്‌പൈ നെറ്റ്വര്‍ക്കുണ്ടെന്ന് ഫൗസിയയില്‍ നിന്ന് വിവരം ലഭിച്ചുവെന്നും സിബി പറയുന്നു. നമ്പി നാരായണന്റെ ബന്ധവും ഇവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായെന്ന് സിബി മാത്യൂസ് പറഞ്ഞു.
മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചു. സക്വാഡ്രന്റ് ലീഡര്‍ കെ.എല്‍. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസ് ജാമ്യാപേക്ഷയില്‍ പറയുന്നു.