ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഡാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ കോടതി അനുവദിച്ചു. അതേസമയം ഹരജി പരിഗണിക്കുംവരെ അറസ്റ്റ് തടയണമെന്ന ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗദത് എന്നിവരുടെ ആവശ്യം കോടതി തള്ളി. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ പോലീസിലെയും ഐ.ബിയിലെയും ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയെന്നാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ്. 18 ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് സിബിഐ […]

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ കോടതി അനുവദിച്ചു. അതേസമയം ഹരജി പരിഗണിക്കുംവരെ അറസ്റ്റ് തടയണമെന്ന ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗദത് എന്നിവരുടെ ആവശ്യം കോടതി തള്ളി.
ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ പോലീസിലെയും ഐ.ബിയിലെയും ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയെന്നാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ്. 18 ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് നമ്പി നാരായണന്റെ വീട്ടിലെത്തി സി.ബി.ഐ സംഘം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ മാസം സി.ബി.ഐ കേസ് ഏറ്റെടുത്തത്.