ഐ.എസ്.എം.എ ജില്ലാ കമ്മിറ്റി; ഗംഗാധരന്‍ ചെയര്‍., ഇബ്രാഹിം പ്രസി.

കാസര്‍കോട്: ഇന്ത്യന്‍ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (ഐ.എസ്.എം.എ) സ്‌ക്രാപ്പ് വ്യാപാരികളുടെ കൂട്ടായ്മ ഇന്ത്യമുഴുവന്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഉഡുപ്പി ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഹനീഫ് ബേവിഞ്ച ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ചെയര്‍മാന്‍ ഫൈസല്‍ കന്നാം പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കണ്‍വീനര്‍ ഷാഹി കൊല്ലം സംഘടനയുടെ നിലപാടുകള്‍ വിശദീകരിച്ചു. കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ക്ഷേമ പെന്‍ഷനും ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തി സഹകരണ സംഘം രൂപീകരിക്കാനും അപകട ഇന്‍ഷൂര്‍ പരിരക്ഷയില്‍ അംഗങ്ങളെ ചേര്‍ക്കാനും […]

കാസര്‍കോട്: ഇന്ത്യന്‍ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (ഐ.എസ്.എം.എ) സ്‌ക്രാപ്പ് വ്യാപാരികളുടെ കൂട്ടായ്മ ഇന്ത്യമുഴുവന്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഉഡുപ്പി ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഹനീഫ് ബേവിഞ്ച ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ചെയര്‍മാന്‍ ഫൈസല്‍ കന്നാം പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കണ്‍വീനര്‍ ഷാഹി കൊല്ലം സംഘടനയുടെ നിലപാടുകള്‍ വിശദീകരിച്ചു. കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ക്ഷേമ പെന്‍ഷനും ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തി സഹകരണ സംഘം രൂപീകരിക്കാനും അപകട ഇന്‍ഷൂര്‍ പരിരക്ഷയില്‍ അംഗങ്ങളെ ചേര്‍ക്കാനും തീരുമാനമായി. വയനാട് ജില്ലാ പ്രസിഡണ്ട് ആറ്റക്കോയ, പോള്‍സണ്‍, ഷിബു ഷഫീഖ്, ജയിംസ്, ജബ്ബാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ചെയര്‍മാനായി ഗംഗാധരന്‍ പൊതുവാളിനെയും ജില്ല പ്രസിഡണ്ടായി ഇബ്രാഹിം ചെമ്മനാട്ടിനെയും ജില്ലാ ജനറല്‍ സെക്രട്ടറിയായി അജി മാവുങ്കാലിനെയും ജില്ലാ ട്രഷററായി മുനീര്‍ നീലേശ്വരത്തെയും ഭാരവാഹികളായി അബ്ദുള്ള കുണിയ, കാദര്‍ പാറപ്പള്ളി, റഫീഖ്, മജീദ്, സുബൈര്‍ ബേവിഞ്ച തുടങ്ങിയവരെയും തിരഞ്ഞെടുത്തു. കെ. മുഹമ്മദ് കുഞ്ഞി ബേവിഞ്ച നന്ദി പറഞ്ഞു.

Related Articles
Next Story
Share it