ഇന്ത്യയില്‍ ഇസ്ലാം കടന്നുവന്നത് ഏറ്റുമുട്ടലിലൂടെയല്ല-സാദിഖലി തങ്ങള്‍

തളങ്കര: ഏറ്റുമുട്ടലിലൂടെയോ അടിച്ചേല്‍പ്പിച്ചോ അല്ല ഇന്ത്യയിലേക്ക് ഇസ്ലാം കടന്നുവന്നതെന്ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാലിക് ദീനാര്‍ തങ്ങളെയും സംഘത്തെയും ആദരവോടെ സ്വീകരിച്ച നാട് സാഹോദര്യത്തിന്റെ നല്ല ഓര്‍മ്മകളാണ് നിലനിര്‍ത്തുന്നതെന്നും ഇതൊക്കെ മറന്ന് അകല്‍ച്ചയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുഴുവന്‍ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമിയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇസ്ലാമിക് ലൈബ്രറിയുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി […]

തളങ്കര: ഏറ്റുമുട്ടലിലൂടെയോ അടിച്ചേല്‍പ്പിച്ചോ അല്ല ഇന്ത്യയിലേക്ക് ഇസ്ലാം കടന്നുവന്നതെന്ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാലിക് ദീനാര്‍ തങ്ങളെയും സംഘത്തെയും ആദരവോടെ സ്വീകരിച്ച നാട് സാഹോദര്യത്തിന്റെ നല്ല ഓര്‍മ്മകളാണ് നിലനിര്‍ത്തുന്നതെന്നും ഇതൊക്കെ മറന്ന് അകല്‍ച്ചയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുഴുവന്‍ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമിയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇസ്ലാമിക് ലൈബ്രറിയുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ പ്രസിഡണ്ട് ഇബ്രാഹിം ഖലീല്‍ ഹുദവി പ്രൊജക്ട് പ്രസന്റേഷന്‍ നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സംയുക്ത ജമാഅത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് കെ.ബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എന്‍.എ അബൂബക്കര്‍, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി, വൈസ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഹുദവി, മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ കെ.എം അബ്ദുറഹ്മാന്‍, ടി.എ ഷാഫി, ട്രഷറര്‍ പി.എ സത്താര്‍ ഹാജി, കമ്മിറ്റി മെമ്പര്‍മാരായ എന്‍.കെ അമാനുല്ലാഹ്, ടി.എസ് മുഹമ്മദ് ബഷീര്‍, ഹാഷിം കടവത്ത്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, മുന്‍ പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, ടി.ഇ മുക്താര്‍, വെല്‍ക്കം മുഹമ്മദ് ഹാജി, അബ്ദുല്ല പടിഞ്ഞാര്‍, ഇമാമ ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാഫി ഹുദവി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം സാദിഖ് ഹുദവി, ട്രഷറര്‍ ആരിഫ് ഹുദവി സംബന്ധിച്ചു. അക്കാദമി മാനേജര്‍ കെ.എച്ച് മുഹമ്മദ് അഷ്റഫ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it