ഐ.എസ്.എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; 19ന് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ നേരിടും

കൊച്ചി: ഐ.എസ്.എല്‍ 2021-22 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. വിദേശ താരങ്ങളടക്കം 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 19ന് ഫതോര്‍ഡ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിച്ചതായി ടീം അറിയിച്ചു. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ ടീം പരിശീലനം തുടരുകയാണ്. കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ടെന്നും നിരവധി താരങ്ങളുമായുള്ള ദീര്‍ഘകാല കരാര്‍ വിപുലീകരണം, ടീമിന്റെ പ്രധാന […]

കൊച്ചി: ഐ.എസ്.എല്‍ 2021-22 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. വിദേശ താരങ്ങളടക്കം 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 19ന് ഫതോര്‍ഡ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിച്ചതായി ടീം അറിയിച്ചു. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ ടീം പരിശീലനം തുടരുകയാണ്.

കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ടെന്നും നിരവധി താരങ്ങളുമായുള്ള ദീര്‍ഘകാല കരാര്‍ വിപുലീകരണം, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കുമെന്നും അധികൃതര്‍ പറയുന്നു. വരും വര്‍ഷങ്ങളിലേക്ക് കൂടി സ്ഥിരതയാര്‍ന്ന ഒരു ടീം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേ്ഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

സ്‌ക്വാഡ്:

ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, പ്രഭ്സുഖന്‍ സിങ് ഗില്‍, മുഹീത് ഷബീര്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധനിര: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയ്വ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കര്‍നെയ്റോ.

മധ്യനിര: ജീക്സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്സണ്‍ സിങ്, ലാല്‍തതംഗ ഖൗള്‍ഹിങ്, പ്രശാന്ത് കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ.

മുന്നേറ്റനിര: ചെഞ്ചോ ഗെല്‍ഷ്യന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ്.

Related Articles
Next Story
Share it