ഉറുഗ്വെയ്ന്‍ താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് വര്‍ഷത്തെ കരാറിലെത്തി; സഹല്‍ അബ്ദുസ്സമദിന് വിനയായേക്കും
കൊച്ചി: പുതിയ സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് നടത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് ഉറുഗ്വെയ്ന്‍ താരം അഡ്രിയാന്‍ നിക്കോളാസ് ലൂണയെ ടീമിലെത്തിച്ചിരിക്കുന്നത്. മെല്‍ബണ്‍ എഫ് സിയില്‍ നിന്നാണ് മധ്യനിര താരമായ ലൂണ കേരളത്തിലെത്തുന്നത്. കഴിഞ്ഞ മാസമാണ് താരത്തിന്റെ മെല്‍ബണ്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും വിംഗറായും തിളങ്ങാന്‍ കഴിവുള്ള താരം മെല്‍ബണ്‍ എഫ്.സിയില്‍ കൂടുതലും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായാണ് തിളങ്ങിയത്. അതുകൊണ്ട് തന്നെ ലൂണയെ ആ സ്ഥാനത്ത് കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ […]

കൊച്ചി: പുതിയ സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് നടത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് ഉറുഗ്വെയ്ന്‍ താരം അഡ്രിയാന്‍ നിക്കോളാസ് ലൂണയെ ടീമിലെത്തിച്ചിരിക്കുന്നത്. മെല്‍ബണ്‍ എഫ് സിയില്‍ നിന്നാണ് മധ്യനിര താരമായ ലൂണ കേരളത്തിലെത്തുന്നത്. കഴിഞ്ഞ മാസമാണ് താരത്തിന്റെ മെല്‍ബണ്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചത്.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും വിംഗറായും തിളങ്ങാന്‍ കഴിവുള്ള താരം മെല്‍ബണ്‍ എഫ്.സിയില്‍ കൂടുതലും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായാണ് തിളങ്ങിയത്. അതുകൊണ്ട് തന്നെ ലൂണയെ ആ സ്ഥാനത്ത് കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ സഹല്‍ അബദുല്‍ സമദിന് തന്റെ ഇഷ്ട പൊസിഷന്‍ നഷ്ടമാകും. കഴിഞ്ഞ സീസണില്‍ മധ്യനിര വിട്ട് വിംഗില്‍ കളിച്ചിരുന്നെങ്കിലും സഹലിന് കാര്യമായ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ദേശീയ ടീമില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ക്ലബിനു വേണ്ടി വിംഗറായും കളിക്കുന്നത് സഹലിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു.
അഡ്രിയാന്‍ ലൂണ മികച്ച കഴിവുള്ള താരമാണെന്നും, ബ്ലാസ്റ്റേഴ്‌സിനെ സുശക്തമാക്കാന്‍ ലൂണയ്ക്ക് പ്രാപ്തിയുണ്ടെന്നും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. മികച്ച പ്ലേമേക്കറായ ലൂണ ടീമിന്റെ പ്രകടനത്തില്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുന്ന കഠിനാധ്വാനിയായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മികച്ച ഇന്ത്യന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.