ഇഞ്ചുറി ടൈമില്‍ വലകുലുക്കി മലയാളി താരം രാഹുല്‍ കെ പി; ബെംഗളൂരു എഫ്‌സിക്കെതിരെ മിന്നും ജയവുമായി ബ്ലാസ്റ്റേഴ്‌സ്

പനാജി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ മിന്നും ജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. മലയാളി താരം കെ പി രാഹുലിന്റെ ഇഞ്ചുറി ടൈം ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചത്. 23ാം മിനിറ്റില്‍ തന്നെ ക്ലയിറ്റന്‍ സില്‍വയിലൂടെ മുന്നിലെത്തിയ ബെംഗളൂരു മത്സരത്തിന്റെ സിംഹഭാഗവും ലീഡിലായിരുന്നു. എന്നാല്‍ 73-ാം മിനിറ്റില്‍ ലാല്‍ത്താത്താങ്ഗ നേടിയ ഗോളിലൂടെ കേരളം ഒപ്പമെത്തി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാഹുലിന്റെ അതിമനോഹരമായ ഗോള്‍ […]

പനാജി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ മിന്നും ജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. മലയാളി താരം കെ പി രാഹുലിന്റെ ഇഞ്ചുറി ടൈം ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചത്. 23ാം മിനിറ്റില്‍ തന്നെ ക്ലയിറ്റന്‍ സില്‍വയിലൂടെ മുന്നിലെത്തിയ ബെംഗളൂരു മത്സരത്തിന്റെ സിംഹഭാഗവും ലീഡിലായിരുന്നു. എന്നാല്‍ 73-ാം മിനിറ്റില്‍ ലാല്‍ത്താത്താങ്ഗ നേടിയ ഗോളിലൂടെ കേരളം ഒപ്പമെത്തി.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാഹുലിന്റെ അതിമനോഹരമായ ഗോള്‍ ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിംഗിനെ നോക്കുകൂത്തിയാക്കി വലയില്‍ തുളച്ചുകയറിയത്. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം ഉള്‍പ്പെടെ 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. ഇത്രയും പോയിന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണ്.

Related Articles
Next Story
Share it