ബ്ലാസ്റ്റേഴ്‌സ് വിട്ട രോഹിത് കുമാര്‍ ബെംഗളൂരു എഫ്.സിക്കായി സൈന്‍ ചെയ്തു; ഈസ്റ്റ് ബംഗാളില്‍ നിന്ന് നാരായണ്‍ ദാസ് ചെന്നൈയിന്‍ എഫ് സിയില്‍

മുംബൈ: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ട പന്തുതട്ടിയ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ ബെംഗളൂരു എഫ് സിയുമായി കരാറിലെത്തി. 23കാരനായ താരം ബെംഗളൂരു എഫ് സിയുമായി രണ്ടു വര്‍ഷത്തെ കരാറാണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളത്തിലിറങ്ങിയെങ്കിലും കാര്യമായി തിളങ്ങാന്‍ രോഹിതിന് കഴിഞ്ഞിരുന്നില്ല. ബൈച്ചൂംഗ് ഭൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിലാണ് രോഹിത് കരിയര്‍ ആരംഭിച്ചത്. 2013 ല്‍ ബി.സി റോയ് ട്രോഫിയില്‍ ഡെല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 […]

മുംബൈ: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ട പന്തുതട്ടിയ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ ബെംഗളൂരു എഫ് സിയുമായി കരാറിലെത്തി. 23കാരനായ താരം ബെംഗളൂരു എഫ് സിയുമായി രണ്ടു വര്‍ഷത്തെ കരാറാണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളത്തിലിറങ്ങിയെങ്കിലും കാര്യമായി തിളങ്ങാന്‍ രോഹിതിന് കഴിഞ്ഞിരുന്നില്ല.

ബൈച്ചൂംഗ് ഭൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിലാണ് രോഹിത് കരിയര്‍ ആരംഭിച്ചത്. 2013 ല്‍ ബി.സി റോയ് ട്രോഫിയില്‍ ഡെല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. 2016 ല്‍ ഡ്യുറാന്‍ഡ് കപ്പിനുള്ള സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ശിവജിയന്‍സിനായി ഐ-ലീഗില്‍ നടത്തിയ മികച്ച പ്രകടനമാണ് ഡെല്‍ഹി സ്വദേശിയായ താരത്തെ ഐഎസ്എല്ലില്‍ എത്തിച്ചത്.

ആരും കളിക്കാന്‍ ആഗ്രഹിക്കുന്ന ക്ലബാണ് ബെംഗളൂരു എഫ് സി എന്നും ഈ അവസരം ലഭിച്ചതില്‍ സന്തോഷവാന്‍ ആണെന്നും രോഹിത് കുമാര്‍ കരാര്‍ ഒപ്പുവെച്ച ശേഷം പ്രതികരിച്ചു. ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയേക്കും. നേരത്തെ പുനെ സിറ്റി, ഹൈദരാബാദ് എഫ്സി ടീമുകള്‍ക്ക് വേണ്ടി രോഹിത് കളിച്ചിരുന്നു.

ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കില്‍ ഒരാളായ നാരായണ്‍ ദാസ് ഈസ്റ്റ് ബംഗാള്‍ വിട്ട് ചെന്നൈയിന്‍ എഫ് സിയിലെത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് നാരായണ്‍ ദാസും കരാറൊപ്പിട്ടിരിക്കുന്നത്. മുന്‍ ടാറ്റാ അക്കാദമി താരമായ നാരായണ്‍ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ഒഡീഷയില്‍ നിന്ന് ഈസ്റ്റ് ബംഗാളില്‍ എത്തുകയായിരുന്നു.

Related Articles
Next Story
Share it