ഇഷ്‌ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്‌ലിസും സംഘടിപ്പിച്ചു

ദുബായ്: യു.എ.ഇ പാടലടുക്ക ഖിസര്‍ ജമാഅത്ത് കൂട്ടായ്മ ദേര നായിഫ് കാസര്‍കോട് ഡൈന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഷ്‌ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും ഗഫൂര്‍ ഹുദവി പട്‌ള ഉദ്ഘാടനം ചെയ്തു. പ്രവാചക ജീവിത രീതി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും അതിലൂടെ മാത്രമേ മാനുഷിക മൂല്യങ്ങള്‍ പ്രതിഫലിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക ശുദ്ധി കൈവരിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.മുന്നൂര്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രാര്‍ത്ഥന നടത്തി. ഹാജി മുഹമ്മദ് കുഞ്ഞി ടി.എം പാടലടുക്ക അധ്യക്ഷത വഹിച്ചു.ഫലജ് […]

ദുബായ്: യു.എ.ഇ പാടലടുക്ക ഖിസര്‍ ജമാഅത്ത് കൂട്ടായ്മ ദേര നായിഫ് കാസര്‍കോട് ഡൈന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഷ്‌ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും ഗഫൂര്‍ ഹുദവി പട്‌ള ഉദ്ഘാടനം ചെയ്തു. പ്രവാചക ജീവിത രീതി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും അതിലൂടെ മാത്രമേ മാനുഷിക മൂല്യങ്ങള്‍ പ്രതിഫലിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക ശുദ്ധി കൈവരിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
മുന്നൂര്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രാര്‍ത്ഥന നടത്തി. ഹാജി മുഹമ്മദ് കുഞ്ഞി ടി.എം പാടലടുക്ക അധ്യക്ഷത വഹിച്ചു.
ഫലജ് അല്‍ മുഅല്ല ഔഖാഫ് ഇമാം ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക ഉല്‍ബോധന പ്രസംഗം നടത്തി. സലാം കന്യപ്പാടി, ഇര്‍ഷാദ് അര്‍ഷദി പാടലടുക്ക, സലാം പാടലടുക്ക, നുഫൈല്‍ പാടലടുക്ക, ഷംസു മാസ്റ്റര്‍, സൈഫുല്ല സൈനി സംസാരിച്ചു. ആദില്‍ ഷേഖ് ഉപ്പളയും സംഘവും നേതൃത്വം നല്‍കിയ മദ്ഹ് മജ്ലിസില്‍ സാബിത് പാടലടുക്കയുടെ മദ്ഹ് ഗാനാലാപനവും നടന്നു. നൗഷാദ് ബി.കെ സ്വാഗതവും ഷഫീഖ് പാടലടുക്ക നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it