അഷ്‌റഫ് കര്‍ള, താഹിര്‍ ഇസ്മയില്‍, എസ്. ആയിഷ എന്നിവര്‍ക്ക് ഇശല്‍ എമിറേറ്റ്‌സ് ദുബായ് 'ഇശല്‍ അറേബ്യ' പുരസ്‌കാരം
ദുബായ്: മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 'ഇശല്‍ അറേബ്യ' പുരസ്‌കരത്തിന് അഷ്‌റഫ് കര്‍ള (ജീവ കാരുണ്യം), താഹിര്‍ ഇസ്മയില്‍ (എഴുത്തുകാരന്‍), എസ്. ആയിഷ (വിദ്യഭ്യാസം) എന്നിവരെ തിരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ ജലീല്‍ പട്ടാമ്പി, രമേശ് പയ്യന്നൂര്‍, കെ.കെ മൊയ്തീന്‍ കോയ, സഹദ് പുറക്കാട് എന്നിവര്‍ അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, ജീവകാരുണ്യ മേഖലകളില്‍ നാട്ടിലും മറു നാട്ടിലുമായി സമര്‍പ്പിച്ച സമഗ്ര സംഭാവനകളെ മാനിച്ചാണ് അഷ്‌റഫ് […]

ദുബായ്: മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് പതിനേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 'ഇശല്‍ അറേബ്യ' പുരസ്‌കരത്തിന് അഷ്‌റഫ് കര്‍ള (ജീവ കാരുണ്യം), താഹിര്‍ ഇസ്മയില്‍ (എഴുത്തുകാരന്‍), എസ്. ആയിഷ (വിദ്യഭ്യാസം) എന്നിവരെ തിരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ ജലീല്‍ പട്ടാമ്പി, രമേശ് പയ്യന്നൂര്‍, കെ.കെ മൊയ്തീന്‍ കോയ, സഹദ് പുറക്കാട് എന്നിവര്‍ അറിയിച്ചു.
സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, ജീവകാരുണ്യ മേഖലകളില്‍ നാട്ടിലും മറു നാട്ടിലുമായി സമര്‍പ്പിച്ച സമഗ്ര സംഭാവനകളെ മാനിച്ചാണ് അഷ്‌റഫ് കര്‍ളയ്ക്ക് അവാര്‍ഡ് നല്‍കുന്നത്.
നിരവധി കാലിക പ്രധാന്യമുള്ള എഴുത്തുകളിലൂടെ ശ്രദ്ദേയനും മാധ്യമ പ്രവര്‍ത്തകനും മാപ്പിളപ്പാട്ടു ഗവേഷകനും കൂടിയാണ് താഹിര്‍ ഇസ്മായില്‍. കേരള കലകളെ കുറിച്ചെഴുതിയ വഴിചൂട്ടുകള്‍, എരിഞ്ഞോളി മൂസയെ കുറിച്ചുള്ള പാട്ടിന്റെ പട്ടാങ്, ഗസല്‍ ഗായകന്‍ ഉമ്പായിയെകുറിച്ചെഴുതിയ ഉമ്പായി പാടി മറിഞ്ഞ സൈഗാള്‍ എന്നിവയാണ് താഹിറിന്റെ പുസ്തകങ്ങള്‍.
നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ എസ്. ആയിഷയാണ് മറ്റൊരു ജേതാവ്.
ഫലകവും പ്രശംസാപത്രവും 10001 രൂപയും അടങ്ങിയ പുരസ്‌കാരം ഡിസംബര്‍ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ബഷീര്‍ തിക്കോടി, ഇശല്‍ പുന്നക്കന്‍ മുഹമ്മദലി, എ.കെ ഫൈസല്‍, ബഷീര്‍ റെയിന്‍ബോ, അലി വളാഞ്ചേരി, കെ.എം.എ ബക്കര്‍, അസീസ് മേലടി, യാസിര്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.