കാസര്‍കോട് ജില്ലയിലെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസ്; പ്രതി കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി
കൊച്ചി: കാസര്‍കോട് ജില്ലയിലെ ഐ.എസ് റിക്രൂട്ട് മെന്റ് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി. വയനാട്ടിലെ നാഷിദുല്‍ ഹംസഫറിനെ(28)യാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നവംബര്‍ 23 ന് പ്രഖ്യാപിക്കും. 2016 മെയ്-ജൂലൈ മാസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് 14 പേരെ ഐ.എസില്‍ ചേര്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയെന്നാണ് ഹംസഫറിനെതിരായ കേസ്. ചന്തേര പൊലീസ് സ്റ്റേഷനില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് 2016 ഓഗസ്റ്റ് 24ന് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ 16-ാം പ്രതിയാണ് […]

കൊച്ചി: കാസര്‍കോട് ജില്ലയിലെ ഐ.എസ് റിക്രൂട്ട് മെന്റ് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി. വയനാട്ടിലെ നാഷിദുല്‍ ഹംസഫറിനെ(28)യാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നവംബര്‍ 23 ന് പ്രഖ്യാപിക്കും.
2016 മെയ്-ജൂലൈ മാസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് 14 പേരെ ഐ.എസില്‍ ചേര്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയെന്നാണ് ഹംസഫറിനെതിരായ കേസ്. ചന്തേര പൊലീസ് സ്റ്റേഷനില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് 2016 ഓഗസ്റ്റ് 24ന് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ 16-ാം പ്രതിയാണ് ഹംസഫര്‍. നാഷിദുല്‍ ഹംസഫര്‍ 2017 ഒക്ടോബര്‍ മൂന്നിന് ഇന്ത്യ വിട്ടതായും പിന്നീട് മസ്‌കറ്റ്, ഒമാന്‍, ഇറാന്‍ വഴി കാബൂളില്‍ എത്തിയെന്നുമാണ് കേസ്. 2017 ഒക്ടോബറില്‍ അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായ ഹംസഫറിനെ അവിടെ നിന്ന് നാടുകടത്തുകയും 2018 സെപ്റ്റംബര്‍ 18ന് എന്‍ഐഎ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2019 മാര്‍ച്ച് 16നാണ് എന്‍ഐഎ ഹംസഫറിനെതിരെ കുറ്റപത്രം നല്‍കിയത്.