ഐ.എസ് ബന്ധം: ഉള്ളാളിലെ യുവതി അടക്കം എട്ടുപേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: ഐ.എസുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എം.എല്‍.എയുടെ മരുമകള്‍ അടക്കം എട്ട് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൈസൂരു സ്വദേശിനിയും മംഗളൂരുവിനടുത്ത ഉള്ളാളില്‍ താമസക്കാരിയുമായ ദീപ്തി മര്‍ള എന്ന മറിയം, മുഹമ്മദ് വഖര്‍ ലോണ്‍, സിദ്ദിഖ്, ആയിഷ എന്ന ഷിഫ ഹാരിസ്, ഉബൈദ് ഹമീദ്, അബ്ദുല്ല എന്ന മാദേഷ് ശങ്കര്‍, അമ്മാര്‍ അബ്ദുല്‍ റഹിമാന്‍, മുസാമില്‍ ഹസന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. കേരളത്തില്‍ താമസിച്ചിരുന്ന മുഹമ്മദ് അമീന്‍ എന്ന അബു യഹ്‌യയും കൂട്ടാളികളും […]

ബംഗളൂരു: ഐ.എസുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എം.എല്‍.എയുടെ മരുമകള്‍ അടക്കം എട്ട് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൈസൂരു സ്വദേശിനിയും മംഗളൂരുവിനടുത്ത ഉള്ളാളില്‍ താമസക്കാരിയുമായ ദീപ്തി മര്‍ള എന്ന മറിയം, മുഹമ്മദ് വഖര്‍ ലോണ്‍, സിദ്ദിഖ്, ആയിഷ എന്ന ഷിഫ ഹാരിസ്, ഉബൈദ് ഹമീദ്, അബ്ദുല്ല എന്ന മാദേഷ് ശങ്കര്‍, അമ്മാര്‍ അബ്ദുല്‍ റഹിമാന്‍, മുസാമില്‍ ഹസന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. കേരളത്തില്‍ താമസിച്ചിരുന്ന മുഹമ്മദ് അമീന്‍ എന്ന അബു യഹ്‌യയും കൂട്ടാളികളും ഐ.എസിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മറിയം അടക്കമുള്ളവര്‍ കണ്ണികളായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2021 മാര്‍ച്ച് 5 നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രതികള്‍ ഐ.എസ് അനുകൂല ആശയങ്ങള്‍ പ്രചരിപ്പിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കി.
നേരത്തെ ഈ കേസില്‍ 3 പ്രതികള്‍ക്കെതിരെ 2021 സെപ്റ്റംബര്‍ 8ന് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എട്ട് പ്രതികളും നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരാണെന്നും തീവ്രവാദ ഫണ്ട് സംഘടിപ്പിക്കുന്നതിലും സമാന ചിന്താഗതിക്കാരായ യുവാക്കളെ ഐ.എസില്‍ ചേര്‍ക്കുന്നതിനും ഇവര്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Related Articles
Next Story
Share it