അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റേണ്ടിവരുമോ? ട്വീറ്റുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന ചോദ്യവുമായി ശശി തരൂര്‍ എം.പി. ഐ.എം.എഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുകയെന്നും ശശി തരൂര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 75 വര്‍ഷമായി വാഷിങ്ടണിലാണ് ഐ.എം.എഫ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. എന്നാല്‍, കോവിഡാനന്തര കാലത്ത് ചൈനീസ്, യു.എസ് സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച വിലയിരുത്തുമ്പോള്‍ ഐ.എം.എഫ് ആസ്ഥാനമാറ്റം വേണ്ടിവരുമോയെന്ന ചോദ്യമാണ് ശശി തരൂര്‍ ഉന്നയിക്കുന്നത്. ഈ വര്‍ഷം വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരേയൊരു […]

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന ചോദ്യവുമായി ശശി തരൂര്‍ എം.പി. ഐ.എം.എഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുകയെന്നും ശശി തരൂര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 75 വര്‍ഷമായി വാഷിങ്ടണിലാണ് ഐ.എം.എഫ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. എന്നാല്‍, കോവിഡാനന്തര കാലത്ത് ചൈനീസ്, യു.എസ് സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച വിലയിരുത്തുമ്പോള്‍ ഐ.എം.എഫ് ആസ്ഥാനമാറ്റം വേണ്ടിവരുമോയെന്ന ചോദ്യമാണ് ശശി തരൂര്‍ ഉന്നയിക്കുന്നത്.

ഈ വര്‍ഷം വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരേയൊരു പ്രധാന സമ്പദ് വ്യവസ്ഥ ചൈനയാകുമെന്ന് ഐ.എം.എഫ് തന്നെ പറഞ്ഞിട്ടുണ്ട്. 1.9 ശതമാനം വളര്‍ച്ചയാണ് ചൈനക്ക് പ്രവചിക്കപ്പെട്ടത്. അതേസമയം, യു.എസ് സമ്പദ് വ്യവസ്ഥ 4.3 ശതമാനം ചുരുങ്ങുകയാണ്. അടുത്ത വര്‍ഷം ചൈന 8.4 ശതമാനം വളരുമെന്നാണ് വിലയിരുത്തല്‍. യു.എസിന്റെ വളര്‍ച്ച 3.1 ശതമാനം മാത്രമാകും. അവര്‍ക്ക് ഇതൊരു വെല്ലുവിളിയാകുമെന്നും ശശി തരൂര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

'Is IMF's relocation from Washington to Beijing imminent?' asks Shashi Tharoor

Related Articles
Next Story
Share it