ഭിന്നശേഷിക്കാരുടെ സംവരണത്തില്‍ ക്രമക്കേട്; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സംവരണ വ്യവസ്ഥ ലംഘിച്ചതിന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും എല്‍.ബി.എസ് ഡയറക്ടര്‍ക്കുമാണ് ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ നോട്ടീസ് നല്‍കിയത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടം വല്ലൂരാന്‍ ഹൗസില്‍ അബ്ദുള്‍ നാസറിന്റെ മകന്‍ ഭിന്നശേഷിക്കാരനായ സല്‍മാന്‍ റാഷിദിന് കാരണം കൂടാതെ പാരാമെഡിക്കല്‍ കോഴ്സിലേയ്ക്കുള്ള പ്രവേശനം സംബന്ധിച്ച സംവരണ വ്യവസ്ഥകള്‍ ലംഘിച്ചതായുള്ള പരാതിയിലാണ് നടപടി. സംവരണാവകാശം […]

തിരുവനന്തപുരം: 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സംവരണ വ്യവസ്ഥ ലംഘിച്ചതിന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും എല്‍.ബി.എസ് ഡയറക്ടര്‍ക്കുമാണ് ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ നോട്ടീസ് നല്‍കിയത്.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടം വല്ലൂരാന്‍ ഹൗസില്‍ അബ്ദുള്‍ നാസറിന്റെ മകന്‍ ഭിന്നശേഷിക്കാരനായ സല്‍മാന്‍ റാഷിദിന് കാരണം കൂടാതെ പാരാമെഡിക്കല്‍ കോഴ്സിലേയ്ക്കുള്ള പ്രവേശനം സംബന്ധിച്ച സംവരണ വ്യവസ്ഥകള്‍ ലംഘിച്ചതായുള്ള പരാതിയിലാണ് നടപടി. സംവരണാവകാശം ലംഘിക്കപ്പെട്ട കുട്ടിക്ക് നിയമപ്രകാരം കോഴ്സിന് പ്രവേശനം നല്‍കുകയോ അല്ലെങ്കില്‍ നടപടി കൈക്കൊള്ളാതിരിക്കാന്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ കാരണം ഭിന്നശേഷി കമ്മീഷണറേറ്റില്‍ ബോധിപ്പിക്കാനോ ആണ് നിര്‍ദ്ദേശം.

Related Articles
Next Story
Share it