ഓണ്‍ലൈന്‍ ടിക്കറ്റ് റീഫണ്ടിംഗ് ഇനി ഉടനടി; സംവിധാനങ്ങള്‍ പരിഷ്‌കരിച്ച് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റ് റിഫണ്ടിംഗ് നടപടി വേഗത്തിലാക്കി ഇന്ത്യന്‍ റെയില്‍വെ. ഇനി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് ഉടനടി റീഫണ്ട് നല്‍കുന്ന തരത്തിലാണ് സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്. ഐആര്‍സിടിസി-ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ റെയില്‍വേ വക്താവ് അറിയിച്ചു. റെയില്‍വെയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന സാഹചര്യത്തിലാണ് റീഫണ്ട് ഉടനടി ലഭിക്കുക. ഐആര്‍സിടിസിയുടെ പേയ്‌മെന്റ് ഗേറ്റ് വേ ആയ ഐആര്‍സിടിസി-ഐപേയിലൂടെ പണം നല്‍കുന്നവര്‍ക്കാണ് കാലതാമസമില്ലാതെ […]

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റ് റിഫണ്ടിംഗ് നടപടി വേഗത്തിലാക്കി ഇന്ത്യന്‍ റെയില്‍വെ. ഇനി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് ഉടനടി റീഫണ്ട് നല്‍കുന്ന തരത്തിലാണ് സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്. ഐആര്‍സിടിസി-ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ റെയില്‍വേ വക്താവ് അറിയിച്ചു.

റെയില്‍വെയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന സാഹചര്യത്തിലാണ് റീഫണ്ട് ഉടനടി ലഭിക്കുക. ഐആര്‍സിടിസിയുടെ പേയ്‌മെന്റ് ഗേറ്റ് വേ ആയ ഐആര്‍സിടിസി-ഐപേയിലൂടെ പണം നല്‍കുന്നവര്‍ക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക.

നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു. ഇത് ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

Related Articles
Next Story
Share it