ധോണി രണ്ട് വര്‍ഷം കൂടി ചെന്നൈയ്ക്ക് വേണ്ടി കളിക്കും; മെഗാ താരലേലത്തിന് മുമ്പ് നിര്‍ണായക പ്രഖ്യാപനവുമായി സി.എസ്.കെ സി.ഇ.ഒ

ചെന്നൈ: ഐ.പി.എല്‍ 15ാം എഡിഷന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കയായിരുന്നു പ്രായം 40ലെത്തിയ ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുനിയുമോ എന്നത്. എന്നാല്‍ ആശങ്കയ്ക്കും സംശയങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന്‍. ധോനിയില്‍ ഇപ്പോള്‍ തങ്ങള്‍ തൃപ്തരാണെന്നും രണ്ട് വര്‍ഷം കൂടി താരത്തിന് ടീമില്‍ തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ ഫിറ്റ്നസ് ധോണിക്കുണ്ട്. അദ്ദേഹം ഒരുപാട് പരിശീലനം നടത്തുന്നു. ധോണിയോട് മാറി നില്‍ക്കാന്‍ […]

ചെന്നൈ: ഐ.പി.എല്‍ 15ാം എഡിഷന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കയായിരുന്നു പ്രായം 40ലെത്തിയ ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുനിയുമോ എന്നത്. എന്നാല്‍ ആശങ്കയ്ക്കും സംശയങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന്‍. ധോനിയില്‍ ഇപ്പോള്‍ തങ്ങള്‍ തൃപ്തരാണെന്നും രണ്ട് വര്‍ഷം കൂടി താരത്തിന് ടീമില്‍ തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ ഫിറ്റ്നസ് ധോണിക്കുണ്ട്. അദ്ദേഹം ഒരുപാട് പരിശീലനം നടത്തുന്നു. ധോണിയോട് മാറി നില്‍ക്കാന്‍ പറയാന്‍ ഒരു കാരണവും കാണുന്നില്ല, ഒന്ന് രണ്ട് വര്‍ഷം കൂടി ധോണിക്ക് ചെന്നൈ സൂപ്പര്‍ കിംഗസില്‍ തുടരാനാവും. ടീമിന്റെ ക്യാപ്റ്റന്‍ ആണെന്നതോ പരിചയസമ്ബത്തോ ഒന്നുമല്ല ഇവിടെ ഞങ്ങള്‍ പരിഗണിക്കുന്നത്. ഇപ്പോഴും ധോണി മികച്ച് നില്‍ക്കുന്നു എന്നതാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ കാരണം. ഫിനിഷറായിരുന്നു ധോണി. ഇപ്പോഴും ഞങ്ങള്‍ക്കായി അതാണ് ചെയ്യുന്നത്, കാശി വിശ്വനാഥന്‍ പറഞ്ഞു.

Related Articles
Next Story
Share it