ഐപിഎല്‍: ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും വാര്‍ണറും ഇന്ത്യയിലെത്തി

ന്യൂഡെല്‍ഹി: ഐപിഎല്‍ തുടങ്ങാനിരിക്കെ ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും വാര്‍ണറും ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ നിന്നും കൂടുമാറിയ സ്മിത്ത് ഡെല്‍ഹി ക്യാപ്റ്റില്‍സ്് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍്ക്കുന്നതിനാല്‍ ഇന്ന് മുംബൈയിലെത്തിയ താരം ഒരാഴ്ച ക്വാറന്റൈനില്‍ കഴിയും. 11ന് മുംബൈയില്‍ ചെന്നൈയ്ക്കെതിരേയാണ് ഡെല്‍ഹിയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്ലബ്ബ് ഇത്തവണ റിലീസ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഡെല്‍ഹി താരത്തെ സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ആയ ഡേവിഡ് വാര്‍ണര്‍ ചെന്നൈയിലെത്തി […]

ന്യൂഡെല്‍ഹി: ഐപിഎല്‍ തുടങ്ങാനിരിക്കെ ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും വാര്‍ണറും ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ നിന്നും കൂടുമാറിയ സ്മിത്ത് ഡെല്‍ഹി ക്യാപ്റ്റില്‍സ്് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍്ക്കുന്നതിനാല്‍ ഇന്ന് മുംബൈയിലെത്തിയ താരം ഒരാഴ്ച ക്വാറന്റൈനില്‍ കഴിയും.

11ന് മുംബൈയില്‍ ചെന്നൈയ്ക്കെതിരേയാണ് ഡെല്‍ഹിയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്ലബ്ബ് ഇത്തവണ റിലീസ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഡെല്‍ഹി താരത്തെ സ്വന്തമാക്കിയത്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ആയ ഡേവിഡ് വാര്‍ണര്‍ ചെന്നൈയിലെത്തി ടീമിനൊപ്പം ചേര്‍ന്നു. താരം ടീം ഹോട്ടലില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയും. ഹൈദരാബാദിന്റെ ആദ്യ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ചെന്നൈയില്‍ ആണ്. ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ ഹോം-എവെ മത്സരങ്ങളില്ല.

Related Articles
Next Story
Share it