ക്യാപ്റ്റന്‍സി തിരിച്ചുനല്‍കുമെങ്കില്‍ നില്‍ക്കാമെന്ന് അയ്യര്‍, പന്തിനെ ഒഴിവാക്കില്ലെന്ന് ഡെല്‍ഹിയും; ഒടുവില്‍ ശ്രേയസ് അയ്യര്‍ ആര്‍.സി.ബി നായക സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
മുംബൈ: ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിന്റെ ഭാഗമായി യുവതാരം ശ്രേയസ് അയ്യരും ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിരാട് കോഹ്ലി നായകസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആര്‍.സി.ബി അയ്യരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്. ടീമിന്റെ നായകനാകുന്നതില്‍ കോഹ്‌ലിയുടെ പിന്തുണയും ശ്രേയസിനുണ്ട്. ഡെല്‍ഹി ക്യാപിറ്റല്‍സ് താരമായ അയ്യരിന് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുനല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് താരത്തിന്റെ കൂടുമാറ്റം. മഹാലേലത്തിനു മുന്നോടിയായി ശ്രേയസ് അയ്യരെ വിട്ടുകൊടുക്കാനാണ് ഡെല്‍ഹിയുടെയും […]

മുംബൈ: ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിന്റെ ഭാഗമായി യുവതാരം ശ്രേയസ് അയ്യരും ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിരാട് കോഹ്ലി നായകസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആര്‍.സി.ബി അയ്യരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്. ടീമിന്റെ നായകനാകുന്നതില്‍ കോഹ്‌ലിയുടെ പിന്തുണയും ശ്രേയസിനുണ്ട്.
ഡെല്‍ഹി ക്യാപിറ്റല്‍സ് താരമായ അയ്യരിന് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുനല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് താരത്തിന്റെ കൂടുമാറ്റം. മഹാലേലത്തിനു മുന്നോടിയായി ശ്രേയസ് അയ്യരെ വിട്ടുകൊടുക്കാനാണ് ഡെല്‍ഹിയുടെയും തീരുമാനം. ശ്രേയസ് അയ്യര്‍ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡെല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി.
നേരത്തെ ശ്രേയസ് അയ്യരായിരുന്നു ഡെല്‍ഹി ക്യാപിറ്റല്‍സ് നായകന്‍. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ റിഷഭ് പന്ത് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയിട്ടും പന്തിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ഫ്രാഞ്ചൈസി തയ്യാറായില്ല. വീണ്ടും നായകനാക്കിയാല്‍ ഡെല്‍ഹി ക്യാപിറ്റല്‍സില്‍ തുടരാമെന്നായിരുന്നു ശ്രേയസ് അയ്യരുടെ നിലപാട്. എന്നാല്‍, റിഷഭ് പന്ത് നായകസ്ഥാനത്ത് തുടരണമെന്നാണ് ഫ്രാഞ്ചൈസിയുടെ ആഗ്രഹം. നായകസ്ഥാനം തിരിച്ചുകിട്ടിയില്ലെങ്കില്‍ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ശ്രേയസ് അയ്യര്‍ അറിയിച്ചിട്ടുണ്ട്.