സഞ്ജു സാംസണെ എന്ത് വിലകൊടുത്തും ചെന്നൈ സ്വന്തമാക്കുമെന്ന് റിപോര്‍ട്ട്; നീക്കം ധോണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
ചെന്നൈ: അടുത്ത മാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയേക്കുമെന്ന് സൂചന. എന്ത് വിലകൊടുത്തും താരത്തെ ടീമിലെത്തിക്കുമെന്നാണ് വിവരം. ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സുമായുള്ള ബന്ധം അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ചേരാന്‍ സഞ്ജുവും ആഗ്രഹിക്കുന്നുണ്ട്. ഐപിഎല്‍ സീസണ്‍ അവസാനിച്ചയുടനെ താന്‍ നയിച്ചിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് വാര്‍ത്തയായിരുന്നു. അതേസമയം സഞ്ജു ചെന്നൈ സൂപ്പര്‍ […]

ചെന്നൈ: അടുത്ത മാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയേക്കുമെന്ന് സൂചന. എന്ത് വിലകൊടുത്തും താരത്തെ ടീമിലെത്തിക്കുമെന്നാണ് വിവരം. ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
രാജസ്ഥാന്‍ റോയല്‍സുമായുള്ള ബന്ധം അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ചേരാന്‍ സഞ്ജുവും ആഗ്രഹിക്കുന്നുണ്ട്. ഐപിഎല്‍ സീസണ്‍ അവസാനിച്ചയുടനെ താന്‍ നയിച്ചിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് വാര്‍ത്തയായിരുന്നു. അതേസമയം സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഫോളോ ചെയ്യുന്നുണ്ട്.
സഞ്ജുവും ചെന്നൈ ഫ്രാഞ്ചൈസിയും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഡിസംബറിലായിരിക്കും മെഗാ ലേലം നടക്കുക. പുതുതായി രണ്ട് ടീമുകളും കൂടി ഐപിഎല്ലിലെത്തിയതോടെ പത്ത് ടീമുകള്‍ അടുത്ത വര്‍ഷം മുതല്‍ ടൂര്‍ണമെന്റിലുണ്ടാകും. നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ മാത്രം നിലനിര്‍ത്താനാണ് അനുമതിയുള്ളത്.