മെഗാ താരലേലത്തില്‍ ഒരു താരത്തെയും നിലനിര്‍ത്തുന്നില്ല; കടുത്ത തീരുമാനവുമായി പഞ്ചാബ്
പഞ്ചാബ്: പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ കടുത്ത തീരുമാനവുമായി ഐപിഎല്‍ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്‌സ്. മെഗാ ലേലത്തിന് മുമ്പ് മുഴുവന്‍ താരത്തെയും റിലീസ് ചെയ്യാനാണ് പഞ്ചാബ് നീക്കം. രണ്ട് വിദേശ താരങ്ങളടക്കം നാല് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുമതിയുണ്ടെങ്കിലും ആരെയും വേണ്ടെന്നാണ് പഞ്ചാബ് നിലപാട്. തുടര്‍ച്ചയായ സീസണുകളില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റ് കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. തീര്‍ത്തും പുതിയൊരു ടീമിനെ കൊണ്ടുവന്ന് കിരീടമില്ലെന്ന ചീത്തപ്പേര് ഒഴിവാക്കുകയാണ് ലക്ഷ്യം. പുതിയ തീരുമാനത്തോടെ കൂടുതല്‍ […]

പഞ്ചാബ്: പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ കടുത്ത തീരുമാനവുമായി ഐപിഎല്‍ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്‌സ്. മെഗാ ലേലത്തിന് മുമ്പ് മുഴുവന്‍ താരത്തെയും റിലീസ് ചെയ്യാനാണ് പഞ്ചാബ് നീക്കം. രണ്ട് വിദേശ താരങ്ങളടക്കം നാല് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുമതിയുണ്ടെങ്കിലും ആരെയും വേണ്ടെന്നാണ് പഞ്ചാബ് നിലപാട്. തുടര്‍ച്ചയായ സീസണുകളില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റ് കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.
തീര്‍ത്തും പുതിയൊരു ടീമിനെ കൊണ്ടുവന്ന് കിരീടമില്ലെന്ന ചീത്തപ്പേര് ഒഴിവാക്കുകയാണ് ലക്ഷ്യം. പുതിയ തീരുമാനത്തോടെ കൂടുതല്‍ പണവുമായി ഇത്തവണ മെഗാലേലത്തിലെത്തുന്ന ടീമായിരിക്കും പഞ്ചാബ് കിംഗ്‌സ്. 90 കോടി രൂപയായിരിക്കും അവരുടെ പഴ്സിലുണ്ടാകുക. നേരത്തെ അവരുടെ കഴിഞ്ഞ സീസണിലെ നായകനും ബാറ്റിംഗിലെ നെടുംതൂണുമായ കെ.എല്‍ രാഹുല്‍ ടീമില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. രാഹുലിനെയല്ലാതെ മറ്റാരായും നിലനിര്‍ത്താന്‍ താത്പര്യമില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.
ഇത്തവണ ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകളടക്കം പത്തു ടീമുകളായിരിക്കും മത്സരിക്കുക. ലഖ്നൗ, അഹമ്മദാബാദ് എന്നിവയാണ് പുതിയ ടീമുകള്‍. ലേലത്തിന് മുമ്പ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേര് നല്‍കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. പുതിയ രണ്ട് ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് രണ്ട് വീതം താരങ്ങളെ ലിസ്റ്റില്‍ നി്‌ന് തെരഞ്ഞെടുക്കാന്‍ അനുമതിയുണ്ട്. ലേലത്തിലെത്തുന്ന രാഹുല്‍ ഇതിലൊരു ടീമിന്റെ നായകനാകുമെന്നാണ് സൂചന.