ആര്‍.സി.ബിക്കെതിരെ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ബോള്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സഹീര്‍ ഖാന്‍

ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഹര്‍ദിക് പാണ്ഡ്യയെ ബൗളിംഗ് ദൗത്യം ഏല്‍പ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറും മുന്‍ ഇന്ത്യന്‍ താരവുമായ സഹീര്‍ ഖാന്‍. മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറും വളരെയധികം റണ്‍സ് വിട്ട് നല്‍കിയിട്ടും ആറാം ബൗളറായി രോഹിത് ശര്‍മ്മ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ കീറണ്‍ പൊള്ളാര്‍ഡിനെയോ ഉപയോഗിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സഹചര്യത്തിലാണ് സഹീര്‍ ഖാന്റെ വിശീദകരണം. ഹര്‍ദികിന്റെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് താരത്തെ കഴിഞ്ഞ […]

ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഹര്‍ദിക് പാണ്ഡ്യയെ ബൗളിംഗ് ദൗത്യം ഏല്‍പ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറും മുന്‍ ഇന്ത്യന്‍ താരവുമായ സഹീര്‍ ഖാന്‍. മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറും വളരെയധികം റണ്‍സ് വിട്ട് നല്‍കിയിട്ടും ആറാം ബൗളറായി രോഹിത് ശര്‍മ്മ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ കീറണ്‍ പൊള്ളാര്‍ഡിനെയോ ഉപയോഗിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സഹചര്യത്തിലാണ് സഹീര്‍ ഖാന്റെ വിശീദകരണം.

ഹര്‍ദികിന്റെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് താരത്തെ കഴിഞ്ഞ മത്സരത്തില്‍ പന്തെറിയിക്കാതിരുന്നതെന്നും അത് ഫിസിയോയുമായി ആലോചിച്ച് എടുത്ത തീരുമാനം ആണെന്നും സഹീര്‍ ഖാന്‍ വ്യക്തമാക്കി. താരം ഉടന്‍ തന്നെ ബൗളിംഗ് ദൗത്യം ഏറ്റെടുക്കുന്നത് ഏവര്‍ക്കും കാണാം. പൊള്ളാര്‍ഡ് ആണ് ടീമിന്റെ ആറാമത്തെ ബൗളിംഗ് ഓപ്ഷന്‍. അദ്ദേഹത്തിനും ബൗളിംഗ് ദൗത്യം ഉടന്‍ വരും. സഹീര്‍ ഖാന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടുമായുള്ള ട്വന്റി 20 പരമ്പരയിലും ഹര്‍ദികിന്റെ വളരെ കുറഞ്ഞ രീതിയിലാണ് കോഹ്ലി ഉപയോഗിച്ചത്. അഞ്ച് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയില്‍ 17 ഓവറുകള്‍ ഹാര്‍ദ്ദിക് എറിഞ്ഞെങ്കിലും ഏകദിനത്തില്‍ അവസാന മത്സരത്തില്‍ മാത്രമാണ് താരത്തെ ബൗളിംഗ് ഏല്‍പ്പിച്ചത്.

Related Articles
Next Story
Share it