ഐപിഎല്ലിലും കോവിഡ് പിടിമുറുക്കുന്നു; മുംബൈയില്‍ എട്ട് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോവിഡ് ഭീതി പിടിമുറുക്കുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. 11ന് മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡെല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിന് മുന്നോടിയായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. 19 ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കാണ് ടെസ്റ്റ് നടത്തിയത്. കൂടുതല്‍ പേര്‍ക്ക് ഉടനെ ടെസ്റ്റ് നടത്തും. ഏപ്രില്‍ 10 മുതല്‍ 25 വരെ 10 മത്സരങ്ങളാണ് വാംഖഡെയില്‍ നടക്കേണ്ടത്. നേരത്തെ വിവിധ ടീമുകളിലെ […]

മുംബൈ: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോവിഡ് ഭീതി പിടിമുറുക്കുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. 11ന് മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡെല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിന് മുന്നോടിയായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. 19 ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കാണ് ടെസ്റ്റ് നടത്തിയത്.

കൂടുതല്‍ പേര്‍ക്ക് ഉടനെ ടെസ്റ്റ് നടത്തും. ഏപ്രില്‍ 10 മുതല്‍ 25 വരെ 10 മത്സരങ്ങളാണ് വാംഖഡെയില്‍ നടക്കേണ്ടത്. നേരത്തെ വിവിധ ടീമുകളിലെ താരങ്ങള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരം നിതീഷ് റാണ, ഡെല്‍ഹി ക്യാപ്പിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ തുടങ്ങിയവര്‍ക്കും കോവിഡ് പോസിറ്റീവായി. സിഎസ്‌കെ ടീമിലെ താരങ്ങള്‍ക്കല്ല മറിച്ച് കണ്ടെന്റ് ടീമിലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നേക്കില്ലെന്നും സൂചനയുണ്ട്. മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുകയാണെങ്കില്‍ ഹൈദരാബാദോ ഇന്‍ഡോറോ പകരം പരിഗണിക്കും. ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ അഞ്ച് വേദികള്‍ മാത്രമാണ് ഉള്ളത കൊണ്ട് ആര്‍ക്കും ഹോം-എവേ മത്സരങ്ങളില്ല. നാല് വേദികളിലായാണ് ഓരോ ടീമിന്റെയും മുഴുവന്‍ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

Related Articles
Next Story
Share it