എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ബാറ്റ് ചെയ്യും; ശൈലി മാറ്റാന്‍ ഉദ്ദേശമില്ലെന്ന് സഞ്ജു സാംസണ്‍
മുംബൈ: കഴിഞ്ഞ ദിവസം നടന്ന ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരവും രാജസ്ഥാന്‍ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. തനിക്ക് ഇഷ്മുള്ള പോലെ ബാറ്റ് ചെയ്യുമെന്നും ശൈലി മാറ്റാന്‍ ഉദ്ദേശമില്ലെന്നും സഞ്ജു പറഞ്ഞു. ചെറിയ സ്‌കോറില്‍ പുറത്താകുന്നത് തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും സഞ്ജു പറയുന്നു. പഞ്ചാബിനെതിരെ സെഞ്ചുറി നേടിയ താരം കഴിഞ്ഞ ദിവസം അഞ്ച് പന്തില്‍ ഒരു റണ്‍ മാത്രം എടുത്ത് പുറത്താവുകയായിരുന്നു. ഡെല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടു […]

മുംബൈ: കഴിഞ്ഞ ദിവസം നടന്ന ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരവും രാജസ്ഥാന്‍ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. തനിക്ക് ഇഷ്മുള്ള പോലെ ബാറ്റ് ചെയ്യുമെന്നും ശൈലി മാറ്റാന്‍ ഉദ്ദേശമില്ലെന്നും സഞ്ജു പറഞ്ഞു. ചെറിയ സ്‌കോറില്‍ പുറത്താകുന്നത് തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും സഞ്ജു പറയുന്നു.
പഞ്ചാബിനെതിരെ സെഞ്ചുറി നേടിയ താരം കഴിഞ്ഞ ദിവസം അഞ്ച് പന്തില്‍ ഒരു റണ്‍ മാത്രം എടുത്ത് പുറത്താവുകയായിരുന്നു. ഡെല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടു റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. സ്ഥിരത പുലര്‍ത്താനാവാത്തതാണ് താരത്തിന്റെ പ്രശ്‌നം. ഐ.പി.എല്ലില്‍ തുടക്കം ഗംഭീരമാക്കുന്ന സഞ്ജുവിന് പിന്നീട് പ്രകടന മികവ് തുടര്‍ന്നുപോകാന്‍ സാധിക്കാറില്ല. ദേശീയ ടീമില്‍ അവസരം ലഭിച്ചിട്ടും സ്ഥിരത പുലര്‍ത്താനാവാത്തതിനാല്‍ അവിടെയും സ്ഥാനം ഉറപ്പിക്കാനായില്ല. ഐപിഎല്ലില്‍ സഞ്ജുവിന്റെ ഈ രീതി ടീമിന്റെ പ്രകടനത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിമര്‍ശനം.
ഓരോ ദിവസത്തെയും ഫോമും നമ്മുടെ മനഃസ്ഥിതിയുമാണ് ഇതില്‍ പ്രധാനം. എന്റെ സ്വതസിദ്ധമായ ശൈലിയില്‍ എന്തെങ്കിലും മാറ്റം വേണമെന്ന് ഞാന്‍ കരുതുന്നില്ല. എന്റേതായ ശൈലിയില്‍, ഞാന്‍ ഇഷ്ടപ്പെടുന്ന വിധത്തില്‍ ഇനിയും ബാറ്റു ചെയ്യാനാണ് ഇഷ്ടം. ഇങ്ങനെ മുന്നോട്ടു പോകുമ്പോള്‍ ഒട്ടേറെ മത്സരങ്ങളില്‍ പരാജയപ്പെടുമെന്ന സത്യം ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, ചെറിയ സ്‌കോറിന് പുറത്താകുന്നത് എന്നെ അലട്ടുന്നില്ല. അതേസമയം, വരും മത്സരങ്ങളില്‍ ടീമിന്റെ വിജയത്തിനായി മികച്ച സംഭാവനകള്‍ ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കും.' ചെന്നൈയ്ക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.