കോവിഡ് ഭീതി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു
ന്യൂഡെല്‍ഹി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. മുന്‍നിര അംപയര്‍മാരായ നിതിന്‍ മേനോനും പോള്‍ റീഫലും ആണ് മടങ്ങാനൊരുങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ മടക്കം. നിതിന്‍ മേനോന്റെ ഭാര്യ കോവിഡ് പൊസറ്റീവായി ചികിത്സ തേടുകയാണ്. ഇതാണ് പിന്‍മാറ്റത്തിന് കാരണം. ഐ.സി.സി. എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരനാണ് നിതിന്‍ മേനോന്‍. നിതിന്‍ മേനോന്‍ ഇപ്പോള്‍ മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് ബി.സി.സി.ഐ വക്താക്കള്‍ അറിയിച്ചു. ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് […]

ന്യൂഡെല്‍ഹി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. മുന്‍നിര അംപയര്‍മാരായ നിതിന്‍ മേനോനും പോള്‍ റീഫലും ആണ് മടങ്ങാനൊരുങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ മടക്കം.
നിതിന്‍ മേനോന്റെ ഭാര്യ കോവിഡ് പൊസറ്റീവായി ചികിത്സ തേടുകയാണ്. ഇതാണ് പിന്‍മാറ്റത്തിന് കാരണം. ഐ.സി.സി. എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരനാണ് നിതിന്‍ മേനോന്‍. നിതിന്‍ മേനോന്‍ ഇപ്പോള്‍ മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് ബി.സി.സി.ഐ വക്താക്കള്‍ അറിയിച്ചു.
ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് റീഫലിന്റെ പിന്മാറ്റം. എന്നാല്‍, യാത്രാവിലക്ക് നിലവില്‍ വന്നതിനാല്‍ റീഫലിന് ഇനി നാട്ടിലേ്ക്ക് മടങ്ങാനാവുമോ എന്ന കാര്യം വ്യക്തമല്ല. ഐപിഎല്ലിന് ശേഷം പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു.
ആര്‍.അശ്വിന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്ര്യൂ ടൈ, ആദം സാംപ തുടങ്ങിയവര്‍ നേരത്തെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. അതേസമയം ഇന്ത്യയിലുള്ള ഇംഗ്ലീഷ് താരങ്ങളാരും ഇതുവരെ നാട്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഇ.സി.ബി അറിയിച്ചു. ഇന്ത്യയില്‍ തന്നെ തുടരുമെന്ന് ഇംണ്ടിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും നായകന്‍ ഓയിന്‍ മോര്‍ഗനും വ്യക്തമാക്കിയിരുന്നു.