ഐ.പി.എല്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും; മത്സരങ്ങള്‍ ദുബൈ, അബൂദബി, ഷാര്‍ജ വേദികളില്‍, ഒക്ടോബര്‍ 15ന് കലാശപ്പോരാട്ടം
മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകുതിവെച്ച് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണ്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് നടക്കുക. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വാര്‍ത്താ ഏജന്‍സി ആയ എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. ബി സി സി ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചതായും തീയതി […]
മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകുതിവെച്ച് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണ്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് നടക്കുക. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വാര്‍ത്താ ഏജന്‍സി ആയ എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. ബി സി സി ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചതായും തീയതി […]
മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകുതിവെച്ച് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണ്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് നടക്കുക. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വാര്‍ത്താ ഏജന്‍സി ആയ എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു.
ബി സി സി ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചതായും തീയതി സംബന്ധിച്ച് ധാരണയിലെത്തിയതായും എ എന്‍ ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളെ വിട്ടുനല്‍കുന്നതില്‍ തീരുമാനമറിയിച്ചിട്ടില്ല. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ് തുടങ്ങിയ ബോര്‍ഡുകള്‍ താരങ്ങളെ വിട്ടുനല്‍കുന്നതില്‍ വിസമ്മതം അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ചില ടീമുകള്‍ക്ക് രാജ്യാന്തര മത്സരങ്ങളുണ്ട്.
നേരത്തെ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. തുടര്‍ന്ന് താരങ്ങളിലേക്ക് കൂടി കോവിഡ് വ്യാപിച്ചതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുകയായിരുന്നു. 60 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ 31 മത്സരങ്ങാണ് ഇനി പൂര്‍ത്തിയാക്കാന്‍ ഉള്ളത്. ഇതിനായി ഏകദേശം 25 ദിവസം വേണ്ടിവരും.
ട്വന്റി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ പി എല്ലിന്റെ പതിനാലാം സീസണ്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയാല്‍ ഏകദേശം 2500 കോടിയുടെ നഷ്ടം വഹിക്കേണ്ടി വരുമെന്ന് ബിസിസിഐ പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് ശ്രമം. 'വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവരില്‍ മിക്ക താരങ്ങളെയും കളിപ്പിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഇനി താരങ്ങള്‍ക്ക് എത്താന്‍ സാധിക്കില്ല എങ്കില്‍ എന്തു വേണമെന്ന് അപ്പോള്‍ തീരുമാനിക്കാമെന്നും ബിസിസിഐ വ്യക്തമാക്കി.
വിദേശ താരങ്ങളുടെ അഭാവം രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ ടീമുകളെ സാരമായി ബാധിക്കും. എന്നാല്‍ മികച്ച ഇന്ത്യന്‍ താരങ്ങളുള്ള മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഡെല്‍ഹി ടീമുകളെ ഇത് ബാധിച്ചേക്കില്ല. നിലവിലെ പോയിന്റ് പട്ടികയില്‍ ഡെല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ എന്നീ ടീമുകളാണ് യഥാക്രമം ആദ്യനാലില്‍ തുടരുന്നത്.