സഞ്ജു ചെയ്തതാണ് ശരി; ജയിക്കാന്‍ 2 പന്തില്‍ 5 റണ്‍സ് വേണ്ടിയിരിക്കെ മോറിസിന് സിംഗിള്‍ നിഷേധിച്ച സഞ്ജു സാംസണിന്റെ തീരുമാനത്തെ പിന്തുണച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ
മുംബൈ: ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച് മിന്നും പ്രകടനത്തിലൂടെ ടീമിനെ തോളിലേറ്റിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. മത്സരത്തില്‍ സഞ്ജു എടുത്ത ഒരു തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് താരത്തെ പിന്തുണച്ച് ലാറ രംഗത്തെത്തിയത്. സഞ്ജു ചെയ്തതാണ് ശരിയെന്ന് താരം പറഞ്ഞു. മത്സരം ജയിക്കാന്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെയാണ് സംഭവം. സഞ്ജു അടിച്ച അവസാന ഓവറിലെ അഞ്ചാം പന്തില്‍ എളുപ്പത്തില്‍ സിംഗിള്‍ ഓടിയെടുക്കാമായിരുന്നു. എന്നാല്‍ താളം […]

മുംബൈ: ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച് മിന്നും പ്രകടനത്തിലൂടെ ടീമിനെ തോളിലേറ്റിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. മത്സരത്തില്‍ സഞ്ജു എടുത്ത ഒരു തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് താരത്തെ പിന്തുണച്ച് ലാറ രംഗത്തെത്തിയത്. സഞ്ജു ചെയ്തതാണ് ശരിയെന്ന് താരം പറഞ്ഞു.
മത്സരം ജയിക്കാന്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെയാണ് സംഭവം. സഞ്ജു അടിച്ച അവസാന ഓവറിലെ അഞ്ചാം പന്തില്‍ എളുപ്പത്തില്‍ സിംഗിള്‍ ഓടിയെടുക്കാമായിരുന്നു. എന്നാല്‍ താളം കണ്ടെത്താന്‍ സാധിക്കാത്ത ക്രിസ് മോറിസിന് സ്‌ട്രൈക്ക് നല്‍കാന്‍ സഞ്ജു തയ്യാറായില്ല. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെ അര്‍ഷദീപിന്റെ പന്തില്‍ സഞ്ജു ഔട്ട് ആവുകയും ചെയ്തു. ഇതോടെയാണ് സഞ്ജുവിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്.
അവിടെ ഒരാള്‍ ബൗണ്ടറി നേടണം എങ്കില്‍ അത് സഞ്ജു തന്നെയാവണം. രണ്ടാമത്തെ റണ്ണിനായി സഞ്ജു ഓടിയിരുന്നു എങ്കില്‍ സഞ്ജു റണ്‍ഔട്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. സഞ്ജു അവിടെ ചെയ്തത് ശരിയായ കാര്യമാണെന്നാണ് തോന്നിയത്. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല, ലാറ പറഞ്ഞു. ഗംഭീര ഇന്നിങ്സാണ് അവിടെ കണ്ടത്. അവസാന ഓവറിലെ സിംഗിള്‍ നിഷേധിച്ചതിന്റെ പേരില്‍ സഞ്ജുവിന് നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ ഞാന്‍ തയ്യാറല്ലെന്നും ലാറ വ്യക്തമാക്കി.
സഞ്ജു അവിടെ വിജയം അര്‍ഹിച്ചിരുന്നതായി സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. എക്സ്ട്രാ കവറിലൂടെ ഷോട്ട് പായിക്കുക എളുപ്പമല്ല. അവസാന പന്തിലേക്ക് എത്തുന്നത് വരെ അത് വളരെ നന്നായി സഞ്ജു കൈകാര്യം ചെയ്തതായും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു.
ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കളിയില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (91), ദീപക് ഹൂഡ (28 പന്തില്ഡ 64), ക്രിസ് ഗെയില്‍ (28 പന്തില്‍ 40) എന്നിവരുടെ മികവില്‍ 221 എന്ന കൂറ്റന്‍ സ്‌കോര്‍ ആണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിംഗില്‍ സഞ്ജു (63 പന്തില്ഡ 119) സെഞ്ചുറി പ്രകടനവുമായി ഒറ്റയ്ക്ക് പൊരുതിയെങ്കിലും മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സിന് രാജസ്ഥാന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. പൊരുതല്‍ അവസാനിച്ചു. 12 ഫോറും 7 സിക്സറും സഹിതമാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തോറ്റെങ്കിലും സഞ്ജു തന്നെയാണ് കളിയിലെ താരം.