സഞ്ജു സാംസണെ യുവ ക്യാപ്റ്റനായി കാണില്ല; അദ്ദേഹം അനുഭവസമ്പത്തുള്ള കളിക്കാരന്‍: ക്രിസ് മോറിസ്
മുംബൈ: ഐപിഎല്‍ 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ മലയാളി താരം സഞ്ജു സാംസണെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍-രാജസ്ഥാന്‍ താരമായ ക്രിസ് മോറിസ്. സഞ്ജു അനുഭവസമ്പത്തുള്ള കളിക്കാരനാണെന്നും അദ്ദേഹത്തെ ഒരു യുവ ക്യാപ്റ്റനായി കാണില്ലെന്നും മോറിസ് പറഞ്ഞു. "സഞ്ജുവുമായി മികച്ച ബന്ധമാണ് എനിക്കുള്ളത്, അത് ഭാഗ്യമാണ്. രാജസ്ഥാനിലും ഡെല്‍ഹി ടീമിലും അദ്ദേഹത്തിനൊപ്പം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സഞ്ജുവിനെ ഞാനൊരു യുവ ക്യാപ്റ്റനായി കാണുന്നില്ല, മറിച്ച് ഗൗരവമുളള മികച്ച ക്രിക്കറ്റ് കളിക്കാരനായാണ് കാണുന്നത്. മികച്ച ക്രിക്കറ്റ് ബ്രെയിനുള്ള താരമാണ് അദ്ദേഹം." […]

മുംബൈ: ഐപിഎല്‍ 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ മലയാളി താരം സഞ്ജു സാംസണെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍-രാജസ്ഥാന്‍ താരമായ ക്രിസ് മോറിസ്. സഞ്ജു അനുഭവസമ്പത്തുള്ള കളിക്കാരനാണെന്നും അദ്ദേഹത്തെ ഒരു യുവ ക്യാപ്റ്റനായി കാണില്ലെന്നും മോറിസ് പറഞ്ഞു.
"സഞ്ജുവുമായി മികച്ച ബന്ധമാണ് എനിക്കുള്ളത്, അത് ഭാഗ്യമാണ്. രാജസ്ഥാനിലും ഡെല്‍ഹി ടീമിലും അദ്ദേഹത്തിനൊപ്പം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സഞ്ജുവിനെ ഞാനൊരു യുവ ക്യാപ്റ്റനായി കാണുന്നില്ല, മറിച്ച് ഗൗരവമുളള മികച്ച ക്രിക്കറ്റ് കളിക്കാരനായാണ് കാണുന്നത്. മികച്ച ക്രിക്കറ്റ് ബ്രെയിനുള്ള താരമാണ് അദ്ദേഹം." മോറിസ് പറഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ ഇത്തവണ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് സഞ്ജുവിനെ നായകനാക്കിയത്. ഏപ്രില്‍ 12ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.