ഐപിഎല്ലില്‍ കോവിഡ് 'കളി'; റോയല്‍ ചാലഞ്ചേഴ്‌സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിനും വൈറസ് ബാധ സ്ഥിരീകരിച്ചു

ചെന്നൈ: ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോവിഡിന്റെ 'കളി' തുടരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനും വൈറസ് ബാധ സ്ഥിരീകരിച്ചു. താരങ്ങളും ഗ്രൗണ്ട് സ്റ്റാഫുകളുമടക്കം നിരവധി പേര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പടിക്കലിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്ന് ദേവ്ദത്തിന് സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. 15 കളിയില്‍ നിന്ന് 31.53 ശരാശരിയില്‍ 473 റണ്‍സ് ആണ് പടിക്കല്‍ നേടിയത്. […]

ചെന്നൈ: ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോവിഡിന്റെ 'കളി' തുടരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനും വൈറസ് ബാധ സ്ഥിരീകരിച്ചു. താരങ്ങളും ഗ്രൗണ്ട് സ്റ്റാഫുകളുമടക്കം നിരവധി പേര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പടിക്കലിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്ന് ദേവ്ദത്തിന് സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. 15 കളിയില്‍ നിന്ന് 31.53 ശരാശരിയില്‍ 473 റണ്‍സ് ആണ് പടിക്കല്‍ നേടിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയിലും പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ 147.40 എന്ന ബാറ്റിങ് ശരാശരിയിലായിരുന്നു താരം ബാറ്റ് ചെയ്തത്. ഏഴ് കളിയില്‍ നിന്ന് വാരിക്കൂട്ടിയത് 737 റണ്‍സ്. ദേശീയ ടീമിലേക്കെത്തുമെന്ന ചര്‍ച്ചകളില്‍ വരെ സജീവമായ താരം ഐപിഎല്ലിലെത്തുമ്പോള്‍ ആര്‍സിബി ക്യാമ്പില്‍ പ്രതീക്ഷ ഏറെയായിരുന്നു.

ശനിയാഴ്ച ഡെല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അക്സര്‍ പട്ടേലിനും മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പത്തോളം ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബൈയിലാണ് ഡെല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗങ്ങളുള്ളത്. ആര്‍സിബി ടീം ഇപ്പോള്‍ ചെന്നൈയിലാണ്. ഏപ്രില്‍ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈയിലാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. ഈ സീസണിലെ ഉദ്ഘാടന മത്സരമാണിത്.

Related Articles
Next Story
Share it