പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുന്നു; ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടക്കുമെന്ന് റിപോര്‍ട്ട്

മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്ന ഐ.പി.എല്‍ മാമാങ്കം പുനരാരംഭിക്കാനൊരുങ്ങി ബിസിസിഐ. ഐപിഎല്‍ 14 ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താനാണ് ബിസിസിഐ ശ്രമം നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബിസിസിഐ പൂര്‍ത്തീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമം ഇതുസംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവിട്ടു. ഈ മാസം 29ന് നടക്കുന്ന ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ […]

മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്ന ഐ.പി.എല്‍ മാമാങ്കം പുനരാരംഭിക്കാനൊരുങ്ങി ബിസിസിഐ. ഐപിഎല്‍ 14 ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താനാണ് ബിസിസിഐ ശ്രമം നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബിസിസിഐ പൂര്‍ത്തീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമം ഇതുസംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവിട്ടു.

ഈ മാസം 29ന് നടക്കുന്ന ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ തിയതി പുനക്രമീകരിക്കുന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ച നടത്തിവരികയാണെന്ന് സൂചനയുണ്ട്. രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കിടയിലുള്ള ഇടവേള കുറയ്ക്കാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്‍പതു ദിവസത്തെ ഇടവേളയാണ് നിലവിലെ ഫിക്സ്ചര്‍ പ്രകാരം ഇരുമത്സരങ്ങള്‍ക്കുമിടയിലുള്ളത്.

നോക്കൗട്ട് മത്സരങ്ങളടക്കം 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതുമായി ബന്ധപ്പെട്ടും ആശങ്ക തുടരുകയാണ്.

Related Articles
Next Story
Share it