മാറ്റങ്ങളുമായി ഐ.പി.എല്ലിന്റെ യു.എ.ഇ പതിപ്പ്; പന്ത് ഗ്യാലറിയില്‍ പോയാല്‍ പുതിയ പന്ത് ഉപയോഗിക്കും; തീരുമാനം കോവിഡിനെ പ്രതിരോധിക്കാന്‍
ഷാര്‍ജ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ബിസിസിഐ. രണ്ടാം ഘട്ടത്തില്‍ മത്സരത്തിനിടെ പന്ത് ഗ്യാലറിയില്‍ പോയാല്‍ പിന്നീട് ആ പന്ത് നേരിട്ട് ഉപയോഗിക്കില്ല. പുതിയ പന്ത് ഉപയോഗിച്ചായിരിക്കും കളി തുടരുക. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ബി.സി.സി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നിയമം അനുസരിച്ച് ഗ്യലറിയിലെത്തുന്ന പന്തുകള്‍ അണുവിമുക്തമാക്കി ബോള്‍ ലൈബ്രറിയിലേക്ക് മാറ്റും. പകരം ബോള്‍ ലൈബ്രറിയില്‍ നിന്ന് പുതിയ […]

ഷാര്‍ജ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ബിസിസിഐ. രണ്ടാം ഘട്ടത്തില്‍ മത്സരത്തിനിടെ പന്ത് ഗ്യാലറിയില്‍ പോയാല്‍ പിന്നീട് ആ പന്ത് നേരിട്ട് ഉപയോഗിക്കില്ല. പുതിയ പന്ത് ഉപയോഗിച്ചായിരിക്കും കളി തുടരുക. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ബി.സി.സി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നിയമം അനുസരിച്ച് ഗ്യലറിയിലെത്തുന്ന പന്തുകള്‍ അണുവിമുക്തമാക്കി ബോള്‍ ലൈബ്രറിയിലേക്ക് മാറ്റും. പകരം ബോള്‍ ലൈബ്രറിയില്‍ നിന്ന് പുതിയ പന്ത് കൊണ്ടുവന്ന് കളി തുടരും. ബി സി സി ഐയും, എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. യു.എ.ഇയില്‍ ആരംഭിക്കുന്ന രണ്ടാം ഘട്ട മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള നീക്കമുണ്ട്. കാണികളെ പ്രവേശിപ്പിക്കുമ്പോള്‍ ഗ്യാലറി സ്റ്റാന്‍ഡിലേക്ക് ബോളുകള്‍ പോവുകയാണെങ്കില്‍ അത് അവര്‍ സ്പര്‍ശിക്കാനുള്ള സാധ്യതകളുണ്ട്. കാണികളില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടെങ്കില്‍ പന്തിലുണ്ടാകുന്ന ഈ സ്പര്‍ശം രോഗവ്യാപനത്തിനുള്ള വിദൂര സാധ്യത തുറന്നിടുന്നു.
യു.എ.ഇ.യില്‍ വെച്ചു നടന്ന പതിമൂന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിലേക്കോ, സ്റ്റേഡിയത്തിന് പുറത്തേക്കോ പോകുന്ന പന്തുകള്‍ അമ്പയര്‍മാര്‍ തന്നെ സാനിറ്റൈസ് ചെയ്യുകയും, തുടര്‍ന്ന് അതേ പന്തുപയോഗിച്ച് കളി തുടരുകയുമായിരുന്നു ചെയ്തിരുന്നത്.
സെപ്റ്റംബര്‍ 19നാണ് രണ്ടാം ഘട്ട മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗസും തമ്മിലാണ് ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.