10 സെക്കന്‍ഡ് പരസ്യത്തിന് ലക്ഷങ്ങള്‍; ഐ.പി.എല്‍ രണ്ടാം ഘട്ടത്തില്‍ നിന്ന് 5 പ്രമുഖ കമ്പനികള്‍ പിന്മാറി
ലണ്ടണ്‍: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ പതിനാലാം സീസണ്‍ ദുബൈയില്‍ പുനരാരംഭിക്കുമ്പോള്‍ ബ്രോഡ്കാസ്റ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് അഞ്ച് പ്രമുഖ ബ്രാന്‍ഡുകള്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ജസ്റ്റ് ഡയല്‍, ഫ്രൂട്ടി, ഹാവല്‍സ് ഫാന്‍സ്, ഗ്രോ എന്നീ ബ്രാന്‍ഡുകളാണ് ബ്രോഡ്കാസ്റ്റര്‍മാരായ ഡിസ്‌നി സ്റ്റാറുമായുള്ള കരാറില്‍ നിന്ന് പിന്മാറിയത്. കോവിഡ് ബാധയെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടി വെച്ചതാണ് ബ്രാന്‍ഡുകളുടെ പിന്മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യപാദത്തിനേക്കാളും കൂടുതല്‍ തുക പരസ്യത്തിന് ഈടാക്കാന്‍ തീരുമാനിച്ചതാണ് പിന്മാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്. ഐപിഎലിനിടെ 10 സെക്കന്‍ഡ് പരസ്യം […]

ലണ്ടണ്‍: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ പതിനാലാം സീസണ്‍ ദുബൈയില്‍ പുനരാരംഭിക്കുമ്പോള്‍ ബ്രോഡ്കാസ്റ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് അഞ്ച് പ്രമുഖ ബ്രാന്‍ഡുകള്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ജസ്റ്റ് ഡയല്‍, ഫ്രൂട്ടി, ഹാവല്‍സ് ഫാന്‍സ്, ഗ്രോ എന്നീ ബ്രാന്‍ഡുകളാണ് ബ്രോഡ്കാസ്റ്റര്‍മാരായ ഡിസ്‌നി സ്റ്റാറുമായുള്ള കരാറില്‍ നിന്ന് പിന്മാറിയത്.
കോവിഡ് ബാധയെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടി വെച്ചതാണ് ബ്രാന്‍ഡുകളുടെ പിന്മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യപാദത്തിനേക്കാളും കൂടുതല്‍ തുക പരസ്യത്തിന് ഈടാക്കാന്‍ തീരുമാനിച്ചതാണ് പിന്മാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്. ഐപിഎലിനിടെ 10 സെക്കന്‍ഡ് പരസ്യം സംപ്രേഷണം ചെയ്യുന്നതിന് 15 മുതല്‍ 15.5 ലക്ഷം രൂപ വരെയാണ് സ്റ്റാര്‍ ഗ്രൂപ്പ് ചോദിക്കുന്നത്. എന്നാല്‍ ആദ്യ പാദത്തില്‍ 13 ലക്ഷം ആയിരുന്നു തുക.
ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ 17 ബ്രാന്‍ഡുകളുമായാണ് ഡിസ്‌നി സ്റ്റാറിന് കരാര്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 പേരുമായി മാത്രമാണ് നിലവില്‍ ഡിസ്‌നി സ്റ്റാറിന്റെ കരാര്‍. സെപ്റ്റംബര്‍ 19 മുതല്‍ ദുബൈയിലാണ് 14-ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ നടക്കുക.