ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കൂ; പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ നല്‍കി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്, സംഭാവന നല്‍കാന്‍ സഹതാരങ്ങളോടും അഭ്യര്‍ത്ഥന

കൊല്‍ക്കത്ത: കോവിഡിനോട് പൊരുതുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്. പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ താരം സംഭാവന ചെയ്തു. ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനാണ് സംഭാവന നല്‍കുന്നതെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമിന്‍സ് വ്യക്തമാക്കി. കമിന്‍സിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്ത്യയെയും ഇന്ത്യക്കാരെയും എനിക്ക് ഒരുപാടിഷ്ടമാണ്. ലോകത്തേറ്റവും സ്‌നേഹത്തോടും കരുണയോടും പെരുമാറുന്നവരാണ് ഈ രാജ്യത്തുകാര്‍. ഈ രാജ്യത്തുള്ളവര്‍ വലിയൊരു മഹാമാരിക്ക് മുമ്പില്‍ പകച്ചു നില്‍ക്കിമ്പോള്‍ ഐപിഎല്‍ നടത്തുന്നത് […]

കൊല്‍ക്കത്ത: കോവിഡിനോട് പൊരുതുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്. പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ താരം സംഭാവന ചെയ്തു. ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനാണ് സംഭാവന നല്‍കുന്നതെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമിന്‍സ് വ്യക്തമാക്കി.

കമിന്‍സിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ത്യയെയും ഇന്ത്യക്കാരെയും എനിക്ക് ഒരുപാടിഷ്ടമാണ്. ലോകത്തേറ്റവും സ്‌നേഹത്തോടും കരുണയോടും പെരുമാറുന്നവരാണ് ഈ രാജ്യത്തുകാര്‍. ഈ രാജ്യത്തുള്ളവര്‍ വലിയൊരു മഹാമാരിക്ക് മുമ്പില്‍ പകച്ചു നില്‍ക്കിമ്പോള്‍ ഐപിഎല്‍ നടത്തുന്നത് ഉചിതമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കൊവിഡിന്റെയും ലോക്ഡൗണിന്റെയുമെല്ലാം സമ്മര്‍ദ്ദത്തില്‍ കഴിയുന്ന വലിയൊരു ജനവിഭാഗത്തിന് കുറച്ചുനേരത്തേക്ക് എങ്കിലും സന്തോഷിക്കാനുള്ള വക നല്‍കാന്‍ ഐപിഎല്ലിന് ആവുന്നുണ്ടെന്ന് കാണാതിരിക്കരുത്.

കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് ലക്ഷക്കണക്കിനാളുകളെ സ്വാധീനിക്കാനാവുമെന്ന് അറിയാം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് ഇന്ത്യന്‍ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിലേക്കായി ഞാന്‍ ചെറിയൊരു തുക സംഭാവന നല്‍കി തുടക്കമിടുകയാണ്.

എന്റെ സഹതാരങ്ങളോടും തങ്ങളാല്‍ കഴിയുന്നത് സംഭാവന ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സമയം നിസഹായരായി ഇരിക്കുക എന്നത് എളുപ്പമാണ്. എന്നാല്‍ അങ്ങനെ ചെയ്യാതെ നമ്മുടെ എല്ലാ വികാരങ്ങളെയും പ്രവര്‍ത്തിയിലൂടെ പ്രതിഫലിപ്പിച്ചാല്‍ അത് ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ വെളിച്ചമാകും.

എനിക്കറിയാം, വലിയൊരു മഹാമാരിയെ നേരിടാന്‍ ഞാന്‍ സംഭാവന ചെയ്യുന്നത് ചെറിയൊരു തുകയാണെന്ന്, പക്ഷെ അത് ആരുടെയെങ്കിലും ജീവിതത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് എന്റെ പ്രതീക്ഷ-കമിന്‍സ് കുറിച്ചു.

Related Articles
Next Story
Share it