പണം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കില്ല; പകരം മറ്റൊരു വഴി; തീരുമാനം മാറ്റി കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് നല്‍കാന്‍ തീരുമാനിച്ച ധനസഹായം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. യുനിസെഫ് ആസ്‌ട്രേലിയയിലൂടെയാകും തന്റെറ സംഭാവന ചിലവഴിക്കുകയെന്ന് താരം അറിയിച്ചു. 50,000 യു.എഡ് ഡോളറാണ് (37ലക്ഷം രൂപ) കമ്മിന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ് ഓസ്‌ട്രേലിയക്ക്' പണം നല്‍കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിന്‍സ് മനംമാറ്റിയത്. തന്റെ പണം ഇതിലേക്ക് നല്‍കുമെന്നും ക്രിക്കറ്റ് […]

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് നല്‍കാന്‍ തീരുമാനിച്ച ധനസഹായം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. യുനിസെഫ് ആസ്‌ട്രേലിയയിലൂടെയാകും തന്റെറ സംഭാവന ചിലവഴിക്കുകയെന്ന് താരം അറിയിച്ചു. 50,000 യു.എഡ് ഡോളറാണ് (37ലക്ഷം രൂപ) കമ്മിന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ് ഓസ്‌ട്രേലിയക്ക്' പണം നല്‍കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിന്‍സ് മനംമാറ്റിയത്. തന്റെ പണം ഇതിലേക്ക് നല്‍കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേത് മികച്ച ആശയമാണെന്നും കമ്മിന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

ഓസ്‌ട്രേലിയയിലുള്ള ജനങ്ങളെ സംഭാവനക്കായി പ്രേരിപ്പിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ വകയായി 50,000 യു.എസ് ഡോളറും നല്‍കിയിട്ടുണ്ട്. യാതൊരു ഓഡിറ്റുമില്ലാത്ത പി.എം കെയേഴ്‌സിലേക്ക് പണം നല്‍കുന്നില്ലെന്ന തീരുമാനം ഉചിതമായെന്ന് പാറ്റ് കുമ്മിന്‍സിന്റെ ട്വീറ്റിനോട് നിരവധി പേര്‍ പ്രതികരിച്ചു.

Related Articles
Next Story
Share it