ഐ.പി.എല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19ന് ആരംഭിക്കും; ആദ്യമത്സരത്തില്‍ ചെന്നൈ മുംബൈയെ നേരിടും; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

മുംബൈ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 14ാം സീസണ്‍ ഐ.പി.എല്ലിന്റെ രണ്ടാം പകുതി സെപ്റ്റംബര്‍ 19ന് ആരംഭിക്കും. യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. 31 മത്സരങ്ങള്‍ ആണ് സീസണില്‍ ഇനി ബാക്കിയുള്ളത്. ഫൈനല്‍ മത്സരം ഒക്ടോബര്‍ 15ന് നടക്കും. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ക്വാളിഫയര്‍ ഒക്ടോബര്‍ 10നും രണ്ടാം ക്വാളിഫയറും, എലിമിനേറ്റര്‍ മത്സരവും […]

മുംബൈ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 14ാം സീസണ്‍ ഐ.പി.എല്ലിന്റെ രണ്ടാം പകുതി സെപ്റ്റംബര്‍ 19ന് ആരംഭിക്കും. യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും.

31 മത്സരങ്ങള്‍ ആണ് സീസണില്‍ ഇനി ബാക്കിയുള്ളത്. ഫൈനല്‍ മത്സരം ഒക്ടോബര്‍ 15ന് നടക്കും. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ക്വാളിഫയര്‍ ഒക്ടോബര്‍ 10നും രണ്ടാം ക്വാളിഫയറും, എലിമിനേറ്റര്‍ മത്സരവും ഒക്ടോബര്‍ 11, 13 ദിവസങ്ങളിലും ഷാര്‍ജയില്‍ നടക്കും.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 3.30, രാത്രി 7.30 എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക. ഏഴ് ഡബിള്‍ ഹെഡര്‍ മത്സരങ്ങളാണുള്ളത്.

Related Articles
Next Story
Share it