ഐപിഎല്‍ ആരംഭിച്ച ശേഷം ആദ്യമായ ജേഴ്‌സി മാറ്റി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ: ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ധരിച്ച ജേഴ്‌സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറ്റം വരുത്തി. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചെന്നൈ ജേഴ്സിയില്‍ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ സൈന്യത്തിന് ആദരവര്‍പ്പിച്ചാണ് പുതിയ ജേഴ്സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്രാഞ്ചൈസി ലോഗോയ്ക്ക് മുകളില്‍ മൂന്ന് നക്ഷത്രവും പതിപ്പിച്ചിട്ടുണ്ട്. 2010,2011,2018 വര്‍ഷങ്ങളില്‍ ചെന്നൈ നേടിയ കിരീടത്തെ സൂചിപ്പിക്കുന്നതാണ് ഈ മൂന്ന് നക്ഷത്രങ്ങള്‍. ഇന്ത്യന്‍ സൈന്യത്തിന് ഇതിന് മുമ്പും ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദരവര്‍പ്പിച്ചിരുന്നു. 2019 ഐപിഎല്ലില്‍ രണ്ട് കോടി […]

ചെന്നൈ: ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ധരിച്ച ജേഴ്‌സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറ്റം വരുത്തി. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചെന്നൈ ജേഴ്സിയില്‍ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ സൈന്യത്തിന് ആദരവര്‍പ്പിച്ചാണ് പുതിയ ജേഴ്സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്രാഞ്ചൈസി ലോഗോയ്ക്ക് മുകളില്‍ മൂന്ന് നക്ഷത്രവും പതിപ്പിച്ചിട്ടുണ്ട്. 2010,2011,2018 വര്‍ഷങ്ങളില്‍ ചെന്നൈ നേടിയ കിരീടത്തെ സൂചിപ്പിക്കുന്നതാണ് ഈ മൂന്ന് നക്ഷത്രങ്ങള്‍.

ഇന്ത്യന്‍ സൈന്യത്തിന് ഇതിന് മുമ്പും ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദരവര്‍പ്പിച്ചിരുന്നു. 2019 ഐപിഎല്ലില്‍ രണ്ട് കോടി രൂപയുടെ ചെക്കാണ് ഇന്ത്യന്‍ സൈന്യത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൈമാറിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാധാന്യവും, നിസ്വാര്‍ഥമായ അവരുടെ സേവനത്തേയും കുറിച്ച് ബോധവത്കരണം നടത്താനുള്ള വഴികള്‍ തങ്ങള്‍ തേടുകയായിരുന്നു എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കെ എസ് വിശ്വനാഥന്‍ പറഞ്ഞു.

Related Articles
Next Story
Share it