ഐപിഎല്‍: ധോണിക്കും രോഹിതിനും പിന്നാലെ ഇയാന്‍ മോര്‍ഗനും തിരിച്ചടി

ചെന്നൈ: ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയൊടുക്കേണ്ടിവരുന്ന മൂന്നാമത്തെ ക്യാപ്റ്റനായി ഇയാന്‍ മോര്‍ഗന്‍. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഇയാന്‍ മോര്‍ഗന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാത്തതിന് 12 ലക്ഷം രൂപയാണ് മോര്‍ഗന് പിഴ വിധിച്ചത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് ശിക്ഷ വിധിച്ച് പത്രകുറിപ്പ് പുറത്തിറക്കിയത്. നിലവില്‍ 90 മിനുട്ടാണ് ഒരു ഇന്നിംഗ്‌സിന് […]

ചെന്നൈ: ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയൊടുക്കേണ്ടിവരുന്ന മൂന്നാമത്തെ ക്യാപ്റ്റനായി ഇയാന്‍ മോര്‍ഗന്‍. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഇയാന്‍ മോര്‍ഗന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാത്തതിന് 12 ലക്ഷം രൂപയാണ് മോര്‍ഗന് പിഴ വിധിച്ചത്.

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് ശിക്ഷ വിധിച്ച് പത്രകുറിപ്പ് പുറത്തിറക്കിയത്. നിലവില്‍ 90 മിനുട്ടാണ് ഒരു ഇന്നിംഗ്‌സിന് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തിനുള്ളില്‍ ബൗളിംഗ് ടീം അവരുടെ 20 ഓവറും തീര്‍ത്തിരിക്കണം. ചെന്നൈക്കെതിരായ കളിയില്‍ ബൗളിംഗ് കോമ്പിനേഷനുകള്‍ തീരുമാനിക്കുന്നതിലും ഫീല്‍ഡ് ചെയ്ഞ്ചുകള്‍ നടത്തുന്നതിലും മോര്‍ഗന്‍ കൂടുതല്‍ സമയമെടുത്തിരുന്നു. ഇതാണ് ഓവര്‍ നിരക്ക് കുറയാനിടയാക്കിയത്.

പുതുക്കിയ ഐ പി എല്‍ നിയമപ്രകാരം ഇരു ടീമുകളും 90 മിനിറ്റിനുള്ളില്‍ 20 ഓവര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള രണ്ട് സ്ട്രാറ്റേജിക് ടൈം ഔട്ടുകളും ഇതില്‍ ഉള്‍പ്പെടും. മുമ്പത്തെ നിയമമനുസരിച്ച് ഇരുപതാം ഓവര്‍ 90ആം മിനിറ്റില്‍ തുടങ്ങിയാലും പ്രശ്നമുണ്ടായിരുന്നില്ല.

ആദ്യതവണ കുറ്റത്തിന് 12 ലക്ഷവും ഇനിയും ക്യാപ്റ്റന്മാര്‍ ഇത് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന്‍ 24 ലക്ഷവും, മറ്റു കളിക്കാര്‍ ഓരോരുത്തരും ആറ് ലക്ഷം രൂപ വീതമോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ അടക്കേണ്ടി വരും. മൂന്നാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ടീമിന്റെ ക്യാപ്റ്റന് ഒരു മത്സരത്തില്‍ വിലക്കും 30 ലക്ഷം രൂപ ഫൈനും ലഭിക്കും. മറ്റു കളിക്കാര്‍ 12 ലക്ഷം രൂപ വീതമോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 50 ശതമാനമോ ഇതിന് പിഴയായി നല്‍കേണ്ടി വരും.

കഴിഞ്ഞ ദിവസം ഡെല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെയും നേരത്തെ ചെന്നൈ നായകന്‍ എം എസ് ധോണിക്കെതിരെയും ഇതേ കുറ്റത്തിന് 12 ലക്ഷം വീതം പുഴ വിധിച്ചിരുന്നു.

Related Articles
Next Story
Share it