റിഷഭ് പന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകുന്ന കാലം വിദൂരമല്ല; മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍
മുംബൈ: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. റിഷഭ് പന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകുന്ന കാലം വിദൂരമല്ലെന്നും അടുത്ത് തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ നായകനായാലും അത്ഭുതപ്പെടാനില്ലെന്നും മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി റിഷഭ് പന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസ്ഹറുദ്ദീന്റെ പ്രതികരണം. 'റിഷഭ് പന്തിന്റെ അതിശയിപ്പിക്കുന്ന ഏതാനും മാസങ്ങളാണ് കടന്നു പോയത്. മൂന്ന് ഫോര്‍മാറ്റിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. അടുത്ത് തന്നെ […]

മുംബൈ: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. റിഷഭ് പന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകുന്ന കാലം വിദൂരമല്ലെന്നും അടുത്ത് തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ നായകനായാലും അത്ഭുതപ്പെടാനില്ലെന്നും മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി റിഷഭ് പന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസ്ഹറുദ്ദീന്റെ പ്രതികരണം.
'റിഷഭ് പന്തിന്റെ അതിശയിപ്പിക്കുന്ന ഏതാനും മാസങ്ങളാണ് കടന്നു പോയത്. മൂന്ന് ഫോര്‍മാറ്റിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. അടുത്ത് തന്നെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നവരില്‍ മുന്‍നിരയില്‍ റിഷഭ് പന്തുണ്ടാവും. പന്തിന്റെ അറ്റാക്കിംഗ് ക്രിക്കറ്റ് ഇന്ത്യയെ ഭാവിയില്‍ നല്ല നിലയില്‍ എത്തിക്കും' അസ്ഹറുദ്ദീന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനിന്നതോടെയാണ് പന്തിനെ നായകനാക്കാന്‍ ഡെല്‍ഹി ടീം തീരുമാനിച്ചത്. മുതിര്‍ന്ന താരങ്ങളായ ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ആര്‍.അശ്വിന്‍ എന്നിവരെ മറികടന്നാണ് പന്തിനെ ദൗത്യമേല്‍പ്പിച്ചത്. അവസാനം നടന്ന പരമ്പരകളില്‍ ഇന്ത്യയ്ക്കായി മൂന്നു ഫോര്‍മാറ്റിലും തിളങ്ങിയ താരമാണ് പന്ത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരകളിലായിരുന്നു പന്തിന്റെ മികച്ച പ്രകടനം.