തന്റെ ജേഴ്‌സിയില്‍ മദ്യക്കമ്പനിയുടെ പരസ്യം പാടില്ല; മൊയീന്‍ അലിയുടെ വ്യവസ്ഥ പരിഗണിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

മുംബൈ: ഐപിഎല്ലിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് താരംമൊയീന്‍ അലി. താന്‍ ഉപയോഗിക്കുന്ന ജഴ്സികളില്‍ മദ്യ കമ്പനികളുടെ പരസ്യം പാടില്ലെന്ന മൊയീന്‍ അലിയുടെ ആവശ്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് അംഗീകരിച്ചു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരിലൊരാളായ എസ്.എന്‍.ജെ 10000 എന്ന കമ്പനിയുടെ ലോഗോ മോയീന്‍ അലിയുടെ ജഴ്സിയില്‍ പതിക്കില്ല. നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജ്മെന്റിനോടും താരം സമാന വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്ന് പൂര്‍ണമായും […]

മുംബൈ: ഐപിഎല്ലിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് താരംമൊയീന്‍ അലി. താന്‍ ഉപയോഗിക്കുന്ന ജഴ്സികളില്‍ മദ്യ കമ്പനികളുടെ പരസ്യം പാടില്ലെന്ന മൊയീന്‍ അലിയുടെ ആവശ്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് അംഗീകരിച്ചു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരിലൊരാളായ എസ്.എന്‍.ജെ 10000 എന്ന കമ്പനിയുടെ ലോഗോ മോയീന്‍ അലിയുടെ ജഴ്സിയില്‍ പതിക്കില്ല.

നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജ്മെന്റിനോടും താരം സമാന വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാനാണ് താല്‍പ്പര്യമെന്നും താരം പ്രതികരിച്ചിരുന്നു. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് മൊയീന്‍ അലിയുടെ നിലപാട്.

ഏഴ് കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മോയീന്‍ അലിയെ ബാംഗ്ലൂരില്‍ നിന്നും സ്വന്തമാക്കിയത്. താരത്തിന് വേണ്ടി മറ്റു ഫ്രാഞ്ചൈസികളും രംഗത്ത് വന്നിരുന്നെങ്കിലും ചെന്നൈ വിട്ടുകൊടുക്കാതെ ഏഴ് കോടിയിലെത്തിക്കുകയായിരുന്നു. ഇത്തവണ സ്പിന്നര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചുകളില്‍ രവീന്ദ്ര ജഡേജയെയും മോയീനെയും ഉപയോഗപ്പെടുത്തി പ്രകടനം മെച്ചപ്പെടുത്താനാണ് ധോണിയുടെയും സംഘത്തിന്റെയും പദ്ധതി. ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയില്‍ മോയീന്‍ അലി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Related Articles
Next Story
Share it