തനിക്ക് ഇപ്പോള്‍ മുമ്പത്തേതിനേക്കാളും ചെറുപ്പമാണെന്ന് എ ബി ഡി വില്ലിയേഴ്‌സ്

ചെന്നൈ: തനിക്ക് ഇപ്പോള്‍ മുമ്പത്തേതിനേക്കാളും ചെറുപ്പമാണെന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഹിറ്റര്‍ എ ബി ഡി വില്ലിയേഴ്‌സ്. മറ്റൊരു ക്രിക്കറ്റിലും സജീവമല്ല എന്ന കാര്യം പരിഗണിക്കുമ്പോള്‍ മാച്ച് പ്രാക്ടീസിന് കുറവുണ്ടാകില്ലേ എന്ന ചോദ്യത്തിനാണ് എബിഡി ഇങ്ങനെ മറുപടി നല്‍കിയത്. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഐ.പി.എല്ലില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. ഇന്നുനടക്കുന്ന ഐ.പി.എല്‍ 14ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുകയാണ് […]

ചെന്നൈ: തനിക്ക് ഇപ്പോള്‍ മുമ്പത്തേതിനേക്കാളും ചെറുപ്പമാണെന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഹിറ്റര്‍ എ ബി ഡി വില്ലിയേഴ്‌സ്. മറ്റൊരു ക്രിക്കറ്റിലും സജീവമല്ല എന്ന കാര്യം പരിഗണിക്കുമ്പോള്‍ മാച്ച് പ്രാക്ടീസിന് കുറവുണ്ടാകില്ലേ എന്ന ചോദ്യത്തിനാണ് എബിഡി ഇങ്ങനെ മറുപടി നല്‍കിയത്. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഐ.പി.എല്ലില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.

ഇന്നുനടക്കുന്ന ഐ.പി.എല്‍ 14ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുകയാണ് ബാംഗ്ലൂര്‍. ഇതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഏപ്രില്‍ ഒന്നിന് ബാംഗ്ലൂര്‍ ക്യാമ്പിലെത്തിയ താരം ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷമാണ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്.

Related Articles
Next Story
Share it