ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐ.പി.എല്ലിനെത്തും; സ്ഥിരീകരിച്ച് ബോര്‍ഡുകള്‍
ഷാര്‍ജ: അടുത്ത മാസം പുനരാരംഭിക്കുന്ന ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങളില്‍ ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ ഏറെ നാളായി ഉയര്‍ന്നുകേട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. യു.എ.ഇയില്‍ നടക്കുന്ന തുടര്‍മത്സരങ്ങള്‍ക്ക് തങ്ങളുടെ കളിക്കാരെ വിടുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ ബി.സി.സി.ഐയെ അറിയിച്ചു. അതേസമയം ഏതൊക്കെ താരങ്ങള്‍ കളിക്കാനെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഐ.പി.എല്ലില്‍ പങ്കെടുക്കണമോ എന്ന കാര്യം താരങ്ങള്‍ക്ക് തീരുമാനിക്കാം. ഓസ്ട്രേലിയന്‍ […]

ഷാര്‍ജ: അടുത്ത മാസം പുനരാരംഭിക്കുന്ന ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങളില്‍ ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ ഏറെ നാളായി ഉയര്‍ന്നുകേട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
യു.എ.ഇയില്‍ നടക്കുന്ന തുടര്‍മത്സരങ്ങള്‍ക്ക് തങ്ങളുടെ കളിക്കാരെ വിടുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ ബി.സി.സി.ഐയെ അറിയിച്ചു. അതേസമയം ഏതൊക്കെ താരങ്ങള്‍ കളിക്കാനെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഐ.പി.എല്ലില്‍ പങ്കെടുക്കണമോ എന്ന കാര്യം താരങ്ങള്‍ക്ക് തീരുമാനിക്കാം.
ഓസ്ട്രേലിയന്‍ താരങ്ങളായ മാക്സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഐ.പി.എല്ലില്‍ പങ്കെടുക്കാനായി വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബംഗ്ലാദേശ് പര്യടനം മാറ്റി വെക്കുകയും ചെയ്തു. തങ്ങളുടെ ജേസന്‍ ബെഹ്റന്‍ഡോര്‍ഫ്, സാം കറാന്‍, മൊയിന്‍ അലി എന്നീ താരങ്ങള്‍ ഐ.പി.എല്ലിന് എത്താന്‍ സന്നദ്ധരാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ കാശി വിശ്വനാഥന്‍ പറഞ്ഞു.
അതേസമയം ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ് ഐ.പി.എല്ലിന് എത്തിയേക്കില്ലെന്ന നിലപാടിലാണ്. താരം തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത അധികൃതര്‍.