ഐപിഎല്‍: ഡെല്‍ഹിക്ക് കനത്ത തിരിച്ചടി; അക്‌സര്‍ പട്ടേലിന് പിന്നാലെ ആന്റിച് നോര്‍ജെക്ക് കോവിഡ്; റബാദയെയും കളിപ്പിക്കാനാകില്ല, രാജസ്ഥാന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ലീഗില്‍ നിന്ന് തന്നെ പുറത്ത്
മുംബൈ: ഡെല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടിയായി ബോളിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ പ്രതിസന്ധി. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച് നോര്‍ജെക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യ പരിശോധനയില്‍ നെഗറ്റീവായ താരം രണ്ടാം പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ താരം ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. നേരത്തെ അക്‌സര്‍ പട്ടേലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 10 ദിവസം കൂടി നോര്‍ജെ ഐസൊലേഷനിലിരിക്കണം. രണ്ട് കോവിഡ് ഫലങ്ങള്‍ നെഗറ്റീവാകുകയും വേണം. എപ്പോഴാണ് നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് നോര്‍ജെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി ടീമിനൊപ്പം ചേര്‍ന്നത്. നോര്‍ജെയ്ക്ക് […]

മുംബൈ: ഡെല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടിയായി ബോളിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ പ്രതിസന്ധി. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച് നോര്‍ജെക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യ പരിശോധനയില്‍ നെഗറ്റീവായ താരം രണ്ടാം പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ താരം ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. നേരത്തെ അക്‌സര്‍ പട്ടേലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
10 ദിവസം കൂടി നോര്‍ജെ ഐസൊലേഷനിലിരിക്കണം. രണ്ട് കോവിഡ് ഫലങ്ങള്‍ നെഗറ്റീവാകുകയും വേണം. എപ്പോഴാണ് നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് നോര്‍ജെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി ടീമിനൊപ്പം ചേര്‍ന്നത്. നോര്‍ജെയ്ക്ക് കോവിഡ് പോസിറ്റീവായതോടെ കഗിസോ റബാദയ്ക്ക് ടീമിനൊപ്പം ചേരാനും തടസമാകും. സൗത്ത് ആഫ്രിക്കയില്‍ നിന്ന് വിമാനത്തില്‍ ഒരുമിച്ചാണ് ഇരുവരും ഇന്ത്യയിലേക്ക് വന്നത്. രണ്ട് പേസര്‍മാരേയും ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരുന്നത് ഡെല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടിയാണ്.
അതിനിടെ രാജസ്ഥാന്‍ റോയസിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തുപോയി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്‌സിന് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ ചികിത്സ തേടിയ സ്റ്റോക്‌സ് മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്. മത്സരത്തില്‍ രാജസ്ഥാന്‍ നാല് റണ്‍സിന് തോല്‍ക്കുകുയം ചെയ്തു. പരിക്കിന്റ പിടിയിലാണെങ്കിലും താരം ലീഗ് അവസാനിക്കുന്നതുവരെ ടീമിനൊപ്പം തുടരുമെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു.