ഡീകോക്കിനും റബാദയ്ക്കും മില്ലറിനുമെല്ലാം ഐപിഎല്‍ ആദ്യമത്സരം മുതല്‍ തന്നെ കളിക്കാം; തങ്ങളുടെ മുന്‍നിര താരങ്ങള്‍ക്ക് ഐപിഎല്ലിന് അനുമതി നല്‍കി സി.എസ്.എ
ചെന്നൈ: ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. തങ്ങളുടെ മുന്‍നിര താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നല്‍കി. ബിസിസിഐയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സി.എസ്.എ) സൂപ്പര്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരം മുതല്‍ കളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. നേരത്തെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയുള്ളതിനാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം ഐപിഎല്ലിലെത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ടീമുകളെ അലട്ടിയിരുന്നു. പല ഫ്രാഞ്ചൈസികളിലെയും പ്രധാന താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്. ദക്ഷിണാഫ്രിക്കന്‍ ടീം […]

ചെന്നൈ: ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. തങ്ങളുടെ മുന്‍നിര താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നല്‍കി. ബിസിസിഐയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സി.എസ്.എ) സൂപ്പര്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരം മുതല്‍ കളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
നേരത്തെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയുള്ളതിനാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം ഐപിഎല്ലിലെത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ടീമുകളെ അലട്ടിയിരുന്നു. പല ഫ്രാഞ്ചൈസികളിലെയും പ്രധാന താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്. ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീകോക്ക് മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. രോഹിത് ശര്‍മ-ഡീകോക്ക് കൂട്ടുകെട്ട് കഴിഞ്ഞ ഐപിഎല്ലില്‍ വിജയിച്ച കൂട്ടുകെട്ടുമാണ്. ഡീകോക്ക് കളിക്കില്ലെന്ന വാര്‍ത്ത വലിയ ആഘാതമായിരുന്നു മുംബൈ ക്യാമ്പില്‍ സൃഷ്ടിച്ചത്.
ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ബോളിംഗ് കരുത്തായ കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, രാജസ്ഥാന്‍ റോയല്‍സിന്റെ ഡേവിഡ് മില്ലര്‍, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പേസര്‍ ലൂങ്കി എന്‍ഗിഡി, ഫാഫ് ഡുപ്ലെസിസ് തുടങ്ങിയവരു ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവ് കൂടിയാണ് റബാദ.
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഏപ്രില്‍ ഒമ്പതിന് തുടങ്ങുന്ന ഐപിഎല്ലിന് വേണ്ടി ട്വന്റി20 പരമ്പരയില്‍ നിന്ന് താരങ്ങള്‍ക്ക് ഇളവ് നല്‍കുകയായിരുന്നു. ഏപ്രില്‍ 9ന് ആരംഭിച്ച് മെയ് 30നാണ് ഐപിഎല്‍ അവസാനിക്കുന്നത്. അവസാന രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സാണ് കിരീടം ചൂടിയത്. ഇത്തവണയും ഫേവറേറ്റ് മുംബൈ തന്നെയാണ്. കഴിഞ്ഞ രണ്ട് സീസണിലെ അന്തിമ ഇലവനെ അതേപടി നിലനിര്‍ത്തിയാണ് മുംബൈ ഇത്തവണയും അങ്കത്തിനൊരുങ്ങുന്നത്. കൂടെ ഒരുപിടി പുതിയ താരങ്ങളെ ലേലത്തില്‍ പിടിച്ച് ബഞ്ച് സ്ട്രംഗ്തും ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ ഇന്ത്യയിലെ ആറ് വേദികളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നിശ്ചയിച്ചിരിക്കുന്നത്.