ഐ.പി.എല്‍ ബാക്കി മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കും; വാക്‌സിന്‍ എടുത്തവര്‍ക്ക് കളി കാണാം
ദുബൈ: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭാതി കുറഞ്ഞതിനാല്‍ യു.എ.ഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കാനുള്ള സാധ്യത തേടുകയാണ് ബി.സി.സി.ഐ. സ്റ്റേഡിയം കപ്പാസിറ്റിയുടെ 50 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് നീക്കം. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാവും പ്രവേശനം എന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് ബി.സി.സി.ഐയും എമിറൈറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ചര്‍ച്ചകള്‍ തുടരുകയാണ്. ബി.സി.സി.ഐയുടെ ഉന്നത വൃത്തങ്ങള്‍ ഇപ്പോള്‍ ദുബൈയിലുണ്ട്. സെക്രട്ടറി ജയ് […]

ദുബൈ: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭാതി കുറഞ്ഞതിനാല്‍ യു.എ.ഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കാനുള്ള സാധ്യത തേടുകയാണ് ബി.സി.സി.ഐ. സ്റ്റേഡിയം കപ്പാസിറ്റിയുടെ 50 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് നീക്കം. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാവും പ്രവേശനം എന്നാണ് റിപ്പോര്‍ട്ട്.
സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് ബി.സി.സി.ഐയും എമിറൈറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ചര്‍ച്ചകള്‍ തുടരുകയാണ്. ബി.സി.സി.ഐയുടെ ഉന്നത വൃത്തങ്ങള്‍ ഇപ്പോള്‍ ദുബൈയിലുണ്ട്. സെക്രട്ടറി ജയ് ഷാ, ട്രെഷറര്‍ അരുണ്‍ സിംഗ്, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവരാണ് ദുബൈയില്‍ എമിറൈറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ഐ.പി.എല്‍ 14ാം സീസണ്‍ ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതോടെ നിര്‍ത്തിവെക്കുകയായിരുന്നു. 29 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങളാണ് യു.എ.ഇയില്‍ നടത്തുക. കഴിഞ്ഞ സീസണില്‍ യു.എ.ഇയില്‍ തന്നെയായിരുന്നു ഐ.പി.എല്‍ പൂര്‍ണമായും നടന്നത്. എന്നാല്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം ഇന്ത്യയിലും കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
യു.എ.ഇയില്‍ വാക്‌സിനേഷന്‍ നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചാല്‍ മത്സരങ്ങള്‍ കാണാന്‍ നിരവധി പേര്‍ സ്റ്റേഡിയത്തിലെത്താനുള്ള സാധ്യത കൂടുതലാണ്. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ഐപിഎല്‍ ബാക്കി മതത്സരങ്ങള്‍ നടത്തുക.