ഐപിഎല്‍ യുഎഇയിലേക്ക് മാറ്റണമെന്ന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം ബിസിസിഐ അവഗണിച്ചു; ഒടുവില്‍ അനിവാര്യമായ തീരുമാനം.. ടൂര്‍ണമെന്റ് ഉപേക്ഷിക്കല്‍!

ന്യൂഡെല്‍ഹി: രാജ്യത്ത് ഐപിഎല്‍ ബാാക്കിയുള്ള മത്സരങ്ങള്‍ റദ്ദാക്കി. താരങ്ങള്‍ക്ക് വ്യാപകമായി കോവിഡ് പകരുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ മാമാങ്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു അവസാന നിമിഷം വരെ ബിസിസിഐ തീരുമാനം. എന്നാല്‍ ഒടുവില്‍ ടൂര്‍ണമെന്റ് റദ്ദാക്കല്‍ അനിവാര്യമായിത്തീരുകയായിരുന്നു. ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. കളിക്കാരുടെയും സപ്പോര്‍ടിംഗ് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം. രണ്ട് […]

ന്യൂഡെല്‍ഹി: രാജ്യത്ത് ഐപിഎല്‍ ബാാക്കിയുള്ള മത്സരങ്ങള്‍ റദ്ദാക്കി. താരങ്ങള്‍ക്ക് വ്യാപകമായി കോവിഡ് പകരുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ മാമാങ്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു അവസാന നിമിഷം വരെ ബിസിസിഐ തീരുമാനം. എന്നാല്‍ ഒടുവില്‍ ടൂര്‍ണമെന്റ് റദ്ദാക്കല്‍ അനിവാര്യമായിത്തീരുകയായിരുന്നു.

ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. കളിക്കാരുടെയും സപ്പോര്‍ടിംഗ് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം. രണ്ട് ദിവസത്തിനിടെ കളിക്കാര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കുമിടയില്‍ കോവിഡ് ബാധ കൂടിയിരുന്നു. കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെല്‍ഹി കാപിറ്റല്‍സ് ക്യാമ്പുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു.

ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹക്കും ഡെല്‍ഹി സ്പിന്നര്‍ അമിത് മിശ്രക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 29 മത്സരങ്ങളാണ് സീസണില്‍ പൂര്‍ത്തീകരിച്ചത്. ഐ.പി.എല്‍ ബയോ ബബ്‌ളിലുള്ള വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു. ചെന്നൈ ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി, സി.ഇ.ഒ, ബസ് ക്ലീനര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്ഥാന്‍ മത്സരവും മാറ്റിവെച്ചിരുന്നു. മുംബൈ-ഹൈദരാബാദ് മത്സരം ഇന്ന് നടക്കാനിരിക്കെ ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഐപിഎല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തില്‍ ഐ.പി.എല്‍ യു.എ.ഇയിലേക്ക് മാറ്റാന്‍ ഗവേണിംഗ് കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് ബി.സി.സി.ഐ അവഗണിക്കുകയായിരുന്നുവെന്നാണ് വിവരം. ഐ.പി.എല്‍ നടത്തുന്നതിനോട് യു.എ.ഇയും അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ നിര്‍ദേശം ലഭിച്ചാലുടന്‍ ഇതിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങാനായിരുന്നു യു.എ.ഇ തീരുമാനം. കഴിഞ്ഞ വര്‍ഷം യു.എ.ഇയിലെ മൂന്ന് വേദിങ്ങളിലായിരുന്നു ഐ.പി.എല്‍ നടത്തിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങള്‍ നടത്തിയ ആത്മവിശ്വാസത്തിലായിരുന്നു ബി.സി.സി.ഐ. അതുപോലെ ഐ.പി.എല്ലും നടത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ടൂര്‍ണമെന്റ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുകയായിരുന്നു. ഒടുവില്‍ അനിവാര്യമായ തീരുമാനം തന്നെ എടുക്കേണ്ടിവന്നു. ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. സാഹചര്യം അനുകൂലമാകുന്നകയാണെങ്കില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നടത്തി ടൂര്‍ണമെന്റ് പൂര്‍ത്തികരിക്കാമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

Related Articles
Next Story
Share it