ദേവ്ദത്ത് പടിക്കലിന് കൂട്ടായി അസ്ഹറുദ്ദീനുമെത്തി; റോയല്‍ ചാലഞ്ചേഴ്‌സില്‍ രണ്ടറ്റത്തും മലയാളി താരങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് ആരാധകര്‍

ചെന്നൈ: കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ടീമിലെത്തിയതോടെ രണ്ടറ്റത്തും മലയാളി താരങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഓപ്പണിംഗില്‍ ചാലഞ്ചേഴ്‌സിന്റെ സ്ഥിരസാന്നിദ്ധ്യമായി മാറിയിരുന്നു. അസ്ഹറുദ്ദീനെ കൂടി ടീമിലെത്തിച്ചതോടെ ഇരുവരും ചേര്‍ന്ന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം മധ്യനിരയില്‍ മാക്‌സ് വെല്ലും ടീമിലെത്തിയ സാഹചര്യത്തില്‍ നായകന്‍ വിരാട് കോഹ്ലി ഓപ്പണ്‍ ചെയ്‌തേക്കും. മറ്റൊരു മലയാളി താരം സച്ചിന്‍ ബേബിയെയും ബെംഗളൂരു സ്വന്തമാക്കിയിട്ടുണ്ട്. അടിസ്ഥാനവിലയായ […]

ചെന്നൈ: കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ടീമിലെത്തിയതോടെ രണ്ടറ്റത്തും മലയാളി താരങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഓപ്പണിംഗില്‍ ചാലഞ്ചേഴ്‌സിന്റെ സ്ഥിരസാന്നിദ്ധ്യമായി മാറിയിരുന്നു. അസ്ഹറുദ്ദീനെ കൂടി ടീമിലെത്തിച്ചതോടെ ഇരുവരും ചേര്‍ന്ന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം മധ്യനിരയില്‍ മാക്‌സ് വെല്ലും ടീമിലെത്തിയ സാഹചര്യത്തില്‍ നായകന്‍ വിരാട് കോഹ്ലി ഓപ്പണ്‍ ചെയ്‌തേക്കും. മറ്റൊരു മലയാളി താരം സച്ചിന്‍ ബേബിയെയും ബെംഗളൂരു സ്വന്തമാക്കിയിട്ടുണ്ട്. അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് ഇരുവരെയും ലേലത്തില്‍ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ നേടിയ വെടിക്കെട്ട് സഞ്ചുറിയാണ് കാസര്‍കോട്ടുകാരന്‍ അസ്ഹറുദ്ദീനെ ഐ.പി.എല്‍ ലേലപ്പട്ടികയിലെത്തിച്ചത്.

Related Articles
Next Story
Share it