ബുംറയേക്കാള്‍ വൈദഗ്ദ്യമുള്ള ബൗളറാണ് അയാള്‍; മുഹമ്മദ് സിറാജിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍
ന്യൂഡെല്‍ഹി: ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ബുംറയേക്കാള്‍ വൈദഗ്ദ്യമുള്ള ബൗളറാണ് സിറാജെന്നാണ് നെഹ്‌റയുടെ അഭിപ്രായം. സിറാജിന് ഇതിനോടകം ബുംറയേക്കാള്‍ വേരിയേഷന്‍സ് ഉണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്താനും മത്സര അവബോധം വര്‍ധിപ്പിക്കാനും കഴിഞ്ഞാല്‍ അവന്റെ ഉയര്‍ച്ചക്ക് അതിരുകള്‍ കാണില്ല. നെഹ്‌റ പറയുന്നു. 'ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എക്കായി എല്ലാ ടെസ്റ്റ് മത്സരങ്ങളിലും അഞ്ചും ആറും വിക്കറ്റ് വീഴ്ത്തുന്ന ഒരു ബൗളറായിരുന്നു അവന്‍. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിനും അനുയോജ്യനായ കളിക്കാരനായി […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ബുംറയേക്കാള്‍ വൈദഗ്ദ്യമുള്ള ബൗളറാണ് സിറാജെന്നാണ് നെഹ്‌റയുടെ അഭിപ്രായം. സിറാജിന് ഇതിനോടകം ബുംറയേക്കാള്‍ വേരിയേഷന്‍സ് ഉണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്താനും മത്സര അവബോധം വര്‍ധിപ്പിക്കാനും കഴിഞ്ഞാല്‍ അവന്റെ ഉയര്‍ച്ചക്ക് അതിരുകള്‍ കാണില്ല. നെഹ്‌റ പറയുന്നു.
'ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എക്കായി എല്ലാ ടെസ്റ്റ് മത്സരങ്ങളിലും അഞ്ചും ആറും വിക്കറ്റ് വീഴ്ത്തുന്ന ഒരു ബൗളറായിരുന്നു അവന്‍. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിനും അനുയോജ്യനായ കളിക്കാരനായി അവന്‍ മാറി. എല്ലാ തരത്തിലും പന്തില്‍ വേരിയേഷന്‍ നടത്താന്‍ അവന് സാധിക്കും. നിങ്ങള്‍ വേരിയേഷനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ അവന്‍ ബുംറയേക്കാള്‍ മുന്നിലാണ്'- ഒരു സ്വകാര്യ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റില്‍ സംസാരിക്കവെ നെഹ്‌റ പറഞ്ഞു.
'പന്തിന്റെ വേഗത കൂട്ടാനും കുറക്കാനും അവന് അനായാസം സാധിക്കും. ന്യൂബോളില്‍ തിളങ്ങാനുമാകും. കായികക്ഷമത നിലനിര്‍ത്തുകയും മാനസിക കരുത്താര്‍ജ്ജിക്കുകയും ചെയതാല്‍ അവന്റെ ഉയര്‍ച്ചക്ക് അതിരുകള്‍ കാണില്ല'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിരം പേസര്‍മാരായ ബൂംറ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരുടെ അസാന്നിധ്യത്തിലാണ് ഇന്ത്യയുടെ ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറാന്‍ സിറാജിന് സാധിച്ചത്. ആസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണിലായിരുന്നു അത്. ഡൗണ്‍ അണ്ടറില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ സിറാജിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് താരമായ സിറാജ് നിലവില്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. നാലുമത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് നേടിയ സിറാജ് സീസണില്‍ ഏറ്റവും ആദ്യം 50 ഡോട്ട്‌ബോളുകള്‍ എറിഞ്ഞ ബൗളറെന്ന നേട്ടവും സ്വന്തമാക്കി.