ഐപിഎല്‍: ഇത്തവണ ആര് വാഴും, ആരൊക്കെ വീഴും? ഓറഞ്ച് ക്യാപ്പ് വിരാട് കോഹ്ലി നേടും, എന്നാല്‍ കപ്പ് റോയല്‍ ചാലഞ്ചേഴ്‌സിന് ഇത്തവണയും കിട്ടാക്കനിയാകും, ചെന്നൈയും പ്ലേ ഓഫ് കാണില്ല; പ്രവചനങ്ങളുമായി വിദഗ്ദര്‍
മുംബൈ: ഐപിഎല്‍ 14ാം സീസണിന് തിരശ്ശീല ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളുമായി ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളും. ഇത്തവണ ഐപിഎല്ലില്‍ ആര് വാഴും, ആര് വീഴും എന്ന കാര്യത്തിലെല്ലാം പ്രവചനം നടത്തുകയാണ് മുന്‍ താരങ്ങളായ ആകാശ് ചോപ്ര, ഗൗതം ഗംഭീര്‍, സഞ്ജയ് മഞ്ജ്‌രേക്കര്‍ തുടങ്ങിയവര്‍. ഒരുകാലത്ത് ഐപിഎല്‍ രാജാക്കന്മാരായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സും ഇത്തവണയും നിരാശപ്പെടുത്തും എന്ന വാദങ്ങളാണ് ശക്തം. മികച്ച പേസ് ബൗളര്‍മാരുടെ അഭാവം […]
മുംബൈ: ഐപിഎല്‍ 14ാം സീസണിന് തിരശ്ശീല ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളുമായി ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളും. ഇത്തവണ ഐപിഎല്ലില്‍ ആര് വാഴും, ആര് വീഴും എന്ന കാര്യത്തിലെല്ലാം പ്രവചനം നടത്തുകയാണ് മുന്‍ താരങ്ങളായ ആകാശ് ചോപ്ര, ഗൗതം ഗംഭീര്‍, സഞ്ജയ് മഞ്ജ്‌രേക്കര്‍ തുടങ്ങിയവര്‍. ഒരുകാലത്ത് ഐപിഎല്‍ രാജാക്കന്മാരായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സും ഇത്തവണയും നിരാശപ്പെടുത്തും എന്ന വാദങ്ങളാണ് ശക്തം. മികച്ച പേസ് ബൗളര്‍മാരുടെ അഭാവം […]
മുംബൈ: ഐപിഎല്‍ 14ാം സീസണിന് തിരശ്ശീല ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളുമായി ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളും. ഇത്തവണ ഐപിഎല്ലില്‍ ആര് വാഴും, ആര് വീഴും എന്ന കാര്യത്തിലെല്ലാം പ്രവചനം നടത്തുകയാണ് മുന്‍ താരങ്ങളായ ആകാശ് ചോപ്ര, ഗൗതം ഗംഭീര്‍, സഞ്ജയ് മഞ്ജ്‌രേക്കര്‍ തുടങ്ങിയവര്‍.
ഒരുകാലത്ത് ഐപിഎല്‍ രാജാക്കന്മാരായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സും ഇത്തവണയും നിരാശപ്പെടുത്തും എന്ന വാദങ്ങളാണ് ശക്തം. മികച്ച പേസ് ബൗളര്‍മാരുടെ അഭാവം പ്ലേഓഫ് കടക്കുന്നതില്‍ ചെന്നൈക്ക് തിരിച്ചടിയാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നു. വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനും, കൂറ്റന്‍ സ്‌കോര്‍ ചെയ്സ് ചെയ്യാനും ധോണിക്കും കൂട്ടര്‍ക്കും കഴിയില്ലെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ഡെത്ത് ഓവറുകളില്‍ മികവ് കാണിക്കാന്‍ പാകത്തില്‍ ബൗളര്‍മാരില്ലാത്ത ചെന്നൈ നിരയ്ക്ക് അധിക ദൂരം മുമ്പോട്ട് പോവാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റെറ്ററുമായ ആകാശ് ചോപ്രയും പറയുന്നു. കഴിഞ്ഞ സീസണില്‍ പുറത്തെടുത്തതിനേക്കാള്‍ മികവ് ചെന്നൈക്ക് ഇത്തവണ കളിക്കളത്തില്‍ കാണിക്കാനാവും. എന്നാല്‍ അതും പ്ലേഓഫ് കടക്കാന്‍ സഹായിക്കില്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ താര ലേലത്തില്‍ ചെന്നൈയുടെ തന്ത്ര മികച്ചതായിരുന്നുവെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. മാക്സ്‌വെല്ലിന് വേണ്ടി താര ലേലത്തില്‍ ഇറങ്ങിയ ചെന്നൈ ഒടുവില്‍ അതേ തുകയ്ക്ക് കെ ഗൗതമിനേയും മൊയിന്‍ അലിയേയും സ്വന്തമാക്കി. അവിടെ മാക്സ്‌വെല്ലിന്റെ തുകയ്ക്കാണ് രണ്ട് താരങ്ങളെ ചെന്നൈ വാങ്ങിയത്. അവര്‍ മൂന്ന് താരങ്ങളെ മാത്രമാണ് വാങ്ങിയത് എന്ന് ആളുകള്‍ പറയും. എന്നാല്‍ ഇത് ചെന്നൈയുടെ ബെസ്റ്റ് താരലേലമായിരുന്നു എന്ന് താന്‍ പറയുമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
അതേസമയം വിരാട് കോഹ്ലി നായകനായിട്ടുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഈ ഐ.പി.എല്‍. സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കില്ലായെന്ന് ആകാശ് ചോപ്ര പറഞ്ഞു. 'അവര്‍ പ്ലേ ഓഫില്‍ യോഗ്യത നേടില്ലെന്നാണ് ഞാന്‍ കരുതുന്നത്, കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയിലെ അവരുടെ ഏറ്റവും മികച്ച ടീമായിരുന്നു കഴിഞ്ഞ സീസണിലേത്. എന്നിട്ടും അവസാന മത്സരങ്ങളില്‍ അവരുടെ വീര്യം ഇല്ലാതായി. ഇക്കുറിയും അവര്‍ക്ക് മോശം തുടക്കമാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ ടീമില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാകും. 'ആകാശ് ചോപ്ര പറഞ്ഞു.
'ഈ സീസണില്‍ വിരാട് കോഹ്ലിയായിരിക്കും ഓറഞ്ച് ക്യാപ് സ്വന്തമാക്കുക. അവനിപ്പോള്‍ മികച്ച ഫോമിലാണ് കൂടാതെ അവന്‍ സീസണില്‍ ഓപ്പണ്‍ ചെയ്യുന്നു. കോഹ്ലിയ്‌ക്കൊപ്പം കെ.എല്‍. രാഹുലും ഋഷഭ് പന്തും ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിനുണ്ടാകും, ചിലപ്പോള്‍ ഡേവിഡ് വാര്‍ണറും. അവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ വിരാട് കോഹ്ലിയായിരിക്കും വിജയിക്കുക. എന്നാല്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തില്ലായെങ്കില്‍ അവന്‍ ചിലപ്പോള്‍ പുറകിലായേക്കാം,' ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍. കണ്ട എക്കാലത്തെയും മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ കിരീടം മാത്രം നേടാനാകാത്ത ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാറ്റിംഗ് ലൈനപ്പ് തന്നെയാണ് ഇക്കുറിയും ബാംഗ്ലൂരിന്റെ പ്രധാന കരുത്ത്. ഓപ്പണറായി ഐപിഎല്ലില്‍ ഇറങ്ങുമെന്ന് കോഹ്ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യുവതാരം ദേവ്ദത്ത് പടിക്കലാണ് മറ്റൊരു ഓപ്പണര്‍. ഡി വില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്‍, മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദിന്‍ എന്നിവരും ബാറ്റിംഗ് നിരയിലുണ്ട്. എന്നാല്‍ കോവിഡ് ബാധിച്ചതിനാല്‍ പടിക്കലിന് ആദ്യമത്സരങ്ങള്‍ നഷ്ടമാകും. ഈ സാഹചര്യത്തില്‍ അസ്ഹറുദ്ദീന് അവസരം ലഭിച്ചേക്കും.