ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റലില്‍ ഐ.പി സേവനങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്റീച്ച് സെന്ററും തുടങ്ങി

ബേക്കല്‍: ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റലില്‍ ഐ.പി സേവനങ്ങളുടെയും ഇന്ത്യാന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്റീച്ച് സെന്ററിന്റെയും പ്രവര്‍ത്തനം ഡിസംബര്‍ 22 മുതല്‍ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യാന ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.അലി കുംബ്ലെ, മാനേജിങ് ഡയറക്ടര്‍ യൂസഫ് കുംബ്ലെ, മാനേജ്മെന്റ് ടീം തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യാന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്‌റീച്ച് ക്ലിനിക്കിനും തുടക്കമായി. ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബര്‍ 16നാണ് ആരംഭിച്ചത്.മംഗലാപുരത്തെ ഇന്ത്യാന ഹോസ്പിറ്റലിന്റെയും ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കീഴിലാണ് ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സമയവും ഫാര്‍മസിയും […]

ബേക്കല്‍: ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റലില്‍ ഐ.പി സേവനങ്ങളുടെയും ഇന്ത്യാന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്റീച്ച് സെന്ററിന്റെയും പ്രവര്‍ത്തനം ഡിസംബര്‍ 22 മുതല്‍ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യാന ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.അലി കുംബ്ലെ, മാനേജിങ് ഡയറക്ടര്‍ യൂസഫ് കുംബ്ലെ, മാനേജ്മെന്റ് ടീം തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യാന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്‌റീച്ച് ക്ലിനിക്കിനും തുടക്കമായി. ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബര്‍ 16നാണ് ആരംഭിച്ചത്.
മംഗലാപുരത്തെ ഇന്ത്യാന ഹോസ്പിറ്റലിന്റെയും ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കീഴിലാണ് ബേക്കല്‍ ഇന്ത്യാന ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സമയവും ഫാര്‍മസിയും എമര്‍ജന്‍സി സര്‍വീസുകളും ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
കരള്‍ മാറ്റിവയ്ക്കല്‍, ഗ്യാസ്‌ട്രോ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത കരള്‍ പരിചരണ കേന്ദ്രം, നെഫ്രോളജിയിലെയും യൂറോളജിയിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന കിഡ്‌നി കെയര്‍ ക്ലിനിക് തുടങ്ങി വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനവും ലഭ്യമാകും. ഇതോടൊപ്പം കാന്‍സര്‍ കെയര്‍ സൗകര്യവും ലഭ്യമാകും. വിദഗ്ധ ഓങ്കോളജി സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ഇവിടെ ലഭിക്കും. കൂടാതെ പ്രത്യേക ഹൃദ്രോഗ ക്ലിനിക്കും ഹോസ്പിറ്റലില്‍ ലഭ്യമാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it