വി. കോമന്‍മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ സംസ്‌കൃതിയുടെ വി. കോമന്‍മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസിദ്ധീകരിച്ചതോ അപ്രകാശിതമോ ആയ മലയാളത്തിലെ മൗലിക രചനകളാണ് പരിഗണിക്കുന്നത്. പ്രകാശിതമായ കഥയാണെങ്കില്‍ 2019 ജനുവരിക്ക് ശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചതോ ആയ കഥയായിരിക്കണം. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്. സാഹിത്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് നിര്‍ണയ സമിതിയായിരിക്കും പുരസ്‌കാരത്തിനര്‍ഹമായ രചന തിരഞ്ഞെടുക്കുക. ഏപ്രിലില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും അവാര്‍ഡ് നല്‍കുക. […]

കാഞ്ഞങ്ങാട്: പുല്ലൂര്‍ സംസ്‌കൃതിയുടെ വി. കോമന്‍മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസിദ്ധീകരിച്ചതോ അപ്രകാശിതമോ ആയ മലയാളത്തിലെ മൗലിക രചനകളാണ് പരിഗണിക്കുന്നത്. പ്രകാശിതമായ കഥയാണെങ്കില്‍ 2019 ജനുവരിക്ക് ശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചതോ ആയ കഥയായിരിക്കണം. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്.

സാഹിത്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് നിര്‍ണയ സമിതിയായിരിക്കും പുരസ്‌കാരത്തിനര്‍ഹമായ രചന തിരഞ്ഞെടുക്കുക. ഏപ്രിലില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും അവാര്‍ഡ് നല്‍കുക. അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ചെറുകഥയുടെ നാലു കോപ്പികള്‍ ബയോഡേറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മാര്‍ച്ച് 10ന് മുമ്പായി ലഭിക്കണം. രചനകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, സംസ്‌കൃതി പുല്ലൂര്‍, ഹരിപുരം പി. ഒ, ആനന്ദാശ്രം വഴികാസര്‍കോട് ജില്ല-671 531. ഫോണ്‍:9495617875, 9961107262,9447469699.

പത്ര സമ്മേളനത്തില്‍ സംസ്‌കൃതി പ്രസിഡണ്ട് പ്രമോദ് കണ്ണാങ്കോട്ട്, ഭാരവാഹികളായ പി. വി സന്തോഷ് കുമാര്‍, കെ. ശശിധരന്‍, അനില്‍ പുളിക്കാല്‍, എ. ടി. ശശി സംബന്ധിച്ചു.

Related Articles
Next Story
Share it